പക്ഷനേതാവ് വി.ഡി.സതീശന് നിയമസഭയിൽ മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. പഴയ വിജയനാണെങ്കില്‍ ഇതിനൊക്കെ ഇപ്പോള്‍ മറുപടി പറഞ്ഞിട്ടുണ്ടാകുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. അക്കാര്യം സുധാകരനോടു ചോദിച്ചാല്‍ മതിയെന്നും മുഖ്യമന്ത്രി സൂചിപ്പിച്ചു. നിങ്ങളൊക്കെ സർവസജ്ജമായി നടന്ന കാലത്ത് താൻ ഒറ്റത്തടിയായി പുറത്തിറങ്ങി നടന്നിട്ടുണ്ടെന്നും മുഖ്യമന്ത്രി പ്രതിപക്ഷത്തെ ഓർമിപ്പിച്ചു. മുഖ്യമന്ത്രിയുടെ അതിസുരക്ഷയുമായി ബന്ധപ്പെട്ട ചർച്ചയിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
ഒരു ഏജൻസിയും അന്വേഷിച്ചുവന്നില്ല; ജറുസലം ദേവാലയവും ബത്‍ലഹേമും സന്ദർശിച്ചു: വിശദീകരിച്ച് ബിജു
‘ഒരു ദിവസം പത്രവാർത്ത കണ്ടു; ബഹുമാന്യനായ പ്രതിപക്ഷ നേതാവ് പറയുകയാണ്, മുഖ്യമന്ത്രി വീട്ടിൽത്തന്നെ ഇരിക്കേണ്ടി വരും. വീട്ടിൽനിന്ന് പുറത്തിറങ്ങാൻ പറ്റില്ലെന്ന്. പഴയ വിജയനാണെങ്കിൽ ഞാൻ അതിനൊക്കെ പണ്ടേ മറുപടി പറഞ്ഞിട്ടുണ്ടാകും. അതല്ലല്ലോ. ആ മറുപടി അല്ലല്ലോ ഇപ്പോൾ ആവശ്യം. സാധാരണ നിലയ്ക്ക് മുഖ്യമന്ത്രിക്കസേരയിൽ ഇരിക്കുന്ന ആളോട് സ്വാഭാവികമായ പ്രതിഷേധങ്ങൾ പ്രകടിപ്പിക്കും. അവർ ചില കാര്യങ്ങൾ മുഖ്യമന്ത്രിക്കെതിരെ പറഞ്ഞുവെന്നും വരും. അങ്ങനെയല്ലെങ്കിൽ ഞാൻ ഇതിനൊക്കെ മറുപടി പറയേണ്ടത് എന്താ? സുധാകരനോടു ചോദിച്ചാൽ മതിയെന്നാ? ഇതൊന്നുമില്ലാത്ത കാലത്ത്, നിങ്ങളെല്ലാം സർവസജ്ജമായി ഇരിക്കുന്ന കാലത്ത്, ഞാൻ ഈ ഒറ്റത്തടിയായിട്ട് നടന്നിട്ടുണ്ടല്ലോ. എല്ലാത്തരത്തിലും. വീട്ടിൽനിന്ന് പുറത്തിറക്കില്ല എന്നൊക്കെ പറഞ്ഞ കാലത്ത് ഞാൻ ഇറങ്ങി നടന്നിട്ടുണ്ടല്ലോ’ – മുഖ്യമന്ത്രി പറഞ്ഞു.
അതേസമയം, പഴയ വിജയനേയും പുതിയ വിജയനേയും തങ്ങൾക്ക് പേടിയില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ മറുപടി നല്‍കി. ഒന്നോ രണ്ടോ പേരാണ് സമരക്കാരെങ്കില്‍ എന്തിനാണ് 24 അകമ്പടി വാഹനങ്ങളെന്നു ചോദിച്ച അദ്ദേഹം, ഒന്നോ രണ്ടോ പേർ എങ്ങനെയാണ് 500 പൊലീസുകാരെ ആക്രമിക്കുന്നതെന്നും വി.ഡി.സതീശന്‍ ചോദിച്ചു.
Discussion about this post