നടിക്കു നേരെയുണ്ടായത് ക്രൂരമായ ആക്രമണം, പള്‍സര്‍ സുനിയുടെ ജാമ്യഹര്‍ജി വിധി പറയാന്‍ മാറ്റി

കഴിഞ്ഞ ആറുവര്‍ഷമായി താന്‍ ജയിലിലാണെന്നും ജാമ്യം ലഭിച്ചിട്ടില്ലെന്നും കാണിച്ചാണ് സുനി ജാമ്യാപേക്ഷയുമായി ഹൈക്കോടതിയെ സമീപിച്ചത്

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിൽ, നടിക്കുനേരെ ഉണ്ടായത് ക്രൂരമായ ആക്രമണമാണെന്ന് ഹൈക്കോടതി. നടിയുടെ മൊഴി ഇത് തെളിയിക്കുന്നതാണെന്നും കോടതി വ്യതമാക്കി.

കേസിലെ ഒന്നാം പ്രതി പള്‍സര്‍ സുനിയ്ക്കു മേല്‍ ചുമത്തിയിട്ടുള്ളത് ക്രൂരമായ കുറ്റകൃത്യമാണെന്നും കോടതി വിലയിരുത്തി. സുനിയുടെ ജാമ്യഹര്‍ജി പരിഗണിക്കവേയാണ് കോടതിയുടെ നിരീക്ഷണം. സുനിയുടെ ജാമ്യഹര്‍ജി വിധി പറയാന്‍ മാറ്റി.

കഴിഞ്ഞ ആറുവര്‍ഷമായി താന്‍ ജയിലിലാണെന്നും ജാമ്യം ലഭിച്ചിട്ടില്ലെന്നും കാണിച്ചാണ് സുനി ജാമ്യാപേക്ഷയുമായി ഹൈക്കോടതിയെ സമീപിച്ചത്. തുടർന്നാണ് നടിയ്ക്ക് അതിക്രൂരമായ പീഡനമാണ് നേരിടേണ്ടി വന്നതെന്ന് കോടതി വാക്കാല്‍ വിലയിരുത്തിയത്.

Exit mobile version