ബലാക്കോട്ട് പ്രത്യാക്രമണത്തിന് ഇന്ന് നാല് വയസ്

പുല്‍വാമയില്‍ സിആര്‍പിഎഫ് വാഹന വ്യൂഹത്തിന് നേരെ ജയ്‌ഷെ മുഹമ്മദ് നടത്തിയ ചാവേര്‍ ആക്രമണം കഴിഞ്ഞ് കൃത്യം 12-ാം ദിവസമായിരുന്നു ബാലക്കോട്ടില്‍ ഇന്ത്യയുടെ വ്യോമാക്രമണം

പാകിസ്താനിലെ ബലാക്കോട്ടില്‍ ഇന്ത്യ നടത്തിയ വ്യോമാക്രമണം നടന്നിട്ട് ഇന്ന് നാല് വയസ് തികയും. 2019 ഫെബ്രുവരിയിലാണ് ബലാക്കോട്ടില്‍ ഇന്ത്യ വ്യോമാക്രമണം നടത്തിയത്.വ്യോമാക്രമണത്തില്‍ 300 ഭീകരവാദികള്‍ കൊല്ലപ്പെട്ടിരുന്നു. പുല്‍വാമയില്‍ സിആര്‍പിഎഫ് വാഹന വ്യൂഹത്തിന് നേരെ ജയ്‌ഷെ മുഹമ്മദ് നടത്തിയ ചാവേര്‍ ആക്രമണം കഴിഞ്ഞ് കൃത്യം 12-ാം ദിവസമായിരുന്നു ബാലക്കോട്ടില്‍ ഇന്ത്യയുടെ വ്യോമാക്രമണം. ഓപ്പറേഷന്‍ ബന്ധര്‍ എന്നായിരുന്നു ഈ രഹസ്യനീക്കത്തിന് ഇന്ത്യ നല്‍കിയ പേര്.ജയ്‌ഷെ മുഹമ്മദിന്റെ പാകിസ്താനിലെ ഏറ്റവും വലിയ പരിശീലന കേന്ദ്രങ്ങളിലൊന്നായിരുന്ന ബലാകോട്ടിലെ ക്യാമ്പ്.

1971- ലെ യുദ്ധത്തിന് ശേഷമാണ് ഇന്ത്യന്‍ വ്യോമസേന പാക് അതിര്‍ത്തി ഭേദിച്ച് ആക്രമണം നടത്തിയത് ഈ ബലാക്കോട്ടിലായിരുന്നു. പാക് തലസ്ഥാനമായ ഇസ്ലാമാബാദില്‍ നിന്നും വെറും ഇരുന്നൂറ് കിലോമീറ്ററില്‍ താഴെയായിരുന്നു ഇവിടെക്കുള്ള ദൂരം. പാക്കിസ്താന്റെ ജനവാസ കേന്ദ്രങ്ങളെ ഒരു തരത്തിലും ബാധിക്കാതെയാണ്, ദൗത്യം പൂര്‍ത്തീകരിച്ച് ഇന്ത്യന്‍ പോര്‍ വിമാനങ്ങള്‍ സുരക്ഷിതമായി തിരികെ വന്നത്. പാകിസ്താന്‍ കനത്ത തിരിച്ചടി നേരിടേണ്ടി വരുമെന്നായിരുന്നു പുല്‍വാമ ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി അറിയിച്ചത്. 40 ഇന്ത്യന്‍ സൈനീകരുടെ വീരമൃത്യു ഒരിക്കലും പാഴാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി. സൈന്യത്തിന് ആവശ്യമായുളള പൂര്‍ണ്ണ സ്വാതന്ത്ര്യം നല്‍കി ് വെറും പന്ത്രണ്ട് ദിവസം കൊണ്ടാണ് പ്രധാനമന്ത്രിയുടെ ഈ വാക്കുകള്‍ യാഥാര്‍ത്ഥ്യമായത്.

Exit mobile version