കാസർകോട് ഗവൺമെന്റ് കോളജിൽ കുടിവെള്ള പ്രശ്‌നത്തിൽ പരാതിയുമായി എത്തിയ വിദ്യാർഥികളെ പ്രിൻസിപ്പൽ ചേംബറിൽ പൂട്ടിയിട്ട് അപമാനിച്ചതായി പരാതി. സംഭവത്തിൽ വിദ്യാർഥികൾ ഉന്നത വിദ്യാഭ്യാസ മന്ത്രിക്കും മനുഷ്യാവകാശ കമ്മീഷനും പരാതി നൽകി. വിദ്യാർഥികളെ കൊണ്ട് കാല് പിടിപ്പിച്ച സംഭവത്തിൽ വിവാദത്തിലായ വ്യക്തിയാണ് കോളജ് പ്രിൻസിപ്പലായ എം രമ
ക്യാമ്പസിൽ വിതരണം ചെയ്യുന്ന കുടിവെള്ളത്തിൽ മാലിന്യങ്ങളുണ്ടെന്ന് പരാതി ബോധിപ്പിക്കാനെത്തിയ വിദ്യാർഥികളോടാണ് രമ അപമര്യാദയായി പെരുമാറുകയും ചേംബറിൽ പൂട്ടിയിടുകയും ചെയ്തത്. സഭ്യമല്ലാത്ത വാക്കുകൾ ഉപയോഗിച്ച പ്രിൻസിപ്പൽ വിദ്യാർഥികൾക്ക് ഇരുന്ന് സംസാരിക്കാൻ അവകാശമില്ലെന്നും പറഞ്ഞു.
ഈ വെള്ളം തന്നെ കുടിച്ചാൽ മതിയെന്നായിരുന്നു പ്രിൻസിപ്പലിന്റെ വാക്കുകൾ. എന്നാൽ പരിഹാരം കാണാതെ മടങ്ങില്ലെന്ന നിലപാടിൽ വിദ്യാർഥികൾ കുത്തിയിരുന്നതോടെയാണ് പ്രിൻസിപ്പൽ ഇവരെ ചേംബറിൽ പൂട്ടിയിട്ട് പുറത്തിറങ്ങിയത്.
Discussion about this post