ദൂകമ്പ ബാധിത മേഖലകളിലേയ്ക്ക് ഖത്തറിന്റെ മൊബൈല്‍ വീടുകള്‍ ഉടന്‍ തുര്‍ക്കിയിലെത്തും. 1400 ഓളം മൊബൈല്‍ വീടുകളാണ് ഇത്തവണ കയറ്റി അയക്കുന്നത്. ആകെ 10000 വീടുകളാണ് തുര്‍ക്കിയിലും സിറിയയിലുമായി എത്തിക്കുന്നത്. 8 കപ്പലുകളിലായാണ് 1400 മൊബൈല്‍ വീടുകള്‍ തുര്‍ക്കിയിലേക്ക് കയറ്റി അയക്കുന്നത്.
ലോകകപ്പ് ഫുട്ബോളിനായി തയ്യാറാക്കിയിരുന്ന 10000 വീടുകള്‍ തുര്‍ക്കിയിലെയും സിറിയയിലെയും ഭൂകമ്പ ബാധിതര്‍ക്കായി ഖത്തര്‍ നേരത്തെ വാഗ്ദാനം ചെയ്തിരുന്നു. ആദ്യഘട്ടത്തില്‍ 306 വീടുകള്‍ എത്തിച്ചു. മുഴുവനായി ഫര്‍ണിഷ് ചെയ്ത വീടുകളാണ് ഖത്തര്‍ നല്‍കുന്നത്. 47000ത്തിലേറെ പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ട ദുരന്തത്തിന്റെ തുടക്കം മുതല്‍ രക്ഷാപ്രവര്‍ത്തനത്തിലും സഹായം എത്തിക്കുന്നതിനും ഖത്തര്‍ മുന്നിലാണ്. മരുന്ന്, അടിയന്തര സഹായം എന്നിവയ്ക്കായി 253 മില്യണ്‍ റിയാലിന്റെ സഹായമാണ് ദുരിതബാധിതര്‍ക്കായി ഖത്തര്‍ നടത്തിയത്.
Discussion about this post