കുടുംബ പ്രശ്നങ്ങൾ ഒന്ന് പരിധി വിട്ടാൽ അപ്പോൾ കുഞ്ഞിന്റെ ഡി.എൻ.എ. ടെസ്റ്റ് നടത്താൻ നിർബന്ധിക്കുന്ന സാഹചര്യം ഇന്ത്യയിൽ ഒരുപാട് കാണാൻ കഴിയും. ഇതിന് വിരാമം ഇട്ടിരിക്കുകയാണ് സുപ്രീം കോടതി. കുഞ്ഞിന്‍റെ പിതൃത്വം സംബന്ധിച്ച് ദമ്പതികൾ തമ്മിൽ തർക്കമുണ്ടായാൽ അസാധാരണ സാഹചര്യങ്ങളിൽ മാത്രം ഡിഎൻഎ പരിശോധന നടത്തിയാൽ മതിയെന്ന് സുപ്രീം കോടതി. കുട്ടിയുടെ പിതൃത്വം സംബന്ധിച്ചുള്ള വിവാദം പരിഹരിക്കാൻ മറ്റ് മാർഗമില്ലെന്ന് വരുമ്പോൾ മാത്രമേ പരിശോധന പാടുള്ളു എന്ന് സുപ്രീം കോടതി നിരീക്ഷിച്ചു.
പ്രായപൂർത്തിയാകാത്ത കുട്ടിയുടെ പിതൃത്വം സംബന്ധിച്ച് തർക്കം നിലനിൽക്കെ മാതാപിതാക്കളുടെ സമ്മതത്തോടെ ഡിഎൻഎ പരിശോധനയ്ക്ക് ഉത്തരവിടാൻ കഴിയുമോ എന്ന നിയമപ്രശ്നം പരിഗണിക്കുകയായിരുന്നു സുപ്രീം കോടതി. ഇത്തരം കേസുകളിൽ ഡിഎൻഎ പരിശോധന നടത്തുന്നതിനുള്ള മാർഗനിർദേശങ്ങളും കോടതി പുറപ്പെടുവിച്ചു.