യോഗി സര്‍ക്കാരിനെ വിമര്‍ശിച്ച് ഗാനം; ഭോജ്പുരി ഗായികയ്ക്ക് നോട്ടീസ്

സമൂഹത്തിൽ തെറ്റിദ്ധാരണ സൃഷ്ടിക്കുന്നതും പൊരുത്തക്കേടുണ്ടാക്കുന്നതും ഭീതിപരത്തുന്നതുമായ ഉള്ളടക്കം ഗാനത്തിലുണ്ടെന്ന് പോലീസ് ആരോപിച്ചതായാണ് റിപ്പോർട്ട്

ലഖ്നൗ: യോഗി സർക്കാരിനെ വിമർശിച്ച് ഗാനം ചിട്ടപ്പെടുത്തിയ ഭോജ്പുരി ഗായകയ്ക്ക് നോട്ടീസ്. ഗായിക നേഹ സിംഗ് റാത്തോഡിനാണ് പോലീസ് നോട്ടീസ് അയച്ചത്. സർക്കാർ ഭൂമി കയ്യേറിയെന്നാരോപിച്ച് വീട് പൊളിക്കാനെത്തിയ ഉദ്യോഗസ്ഥർക്ക് മുന്നിൽ അമ്മയും മകളും ജീവനൊടുക്കിയിരുന്നു. കാൺപൂരിലെ ദെഹത് ഗ്രാമത്തിലെ പ്രമീള ദീക്ഷിത് (45), മകൾ നേഹ (20) എന്നിവരാണ് ജീവനൊടുക്കിയത്. ഇതിന്‍റെ പശ്ചാത്തലത്തിലാണ് യോഗി സർക്കാരിനെയും ബുൾഡോസർ ഉപയോഗിച്ചുള്ള ഒഴിപ്പിക്കലിനെയും വിമർശിച്ച് ഗാനം ട്വീറ്റ് ചെയ്തത്.

സമൂഹത്തിൽ തെറ്റിദ്ധാരണ സൃഷ്ടിക്കുന്നതും പൊരുത്തക്കേടുണ്ടാക്കുന്നതും ഭീതിപരത്തുന്നതുമായ ഉള്ളടക്കം ഗാനത്തിലുണ്ടെന്ന് പോലീസ് ആരോപിച്ചതായാണ് റിപ്പോർട്ട്. മൂന്ന് ദിവസത്തിനകം മറുപടി നൽകണമെന്നും നോട്ടീസിൽ പറയുന്നു.

Exit mobile version