മുംബൈയില്‍ കമലാ നഗര്‍ ചേരിയില്‍ വന്‍ തീപിടുത്തം

ഒരു പരിധിവരെ തീ നിയന്ത്രണ വിധേയമാക്കാന്‍ കഴിഞ്ഞിട്ടുണ്ടെന്നാണ് വിവരം

മുംബൈ: മുംബൈയില്‍ വന്‍ തീപിടുത്തം. മുംബൈയിലെ ധാരാവിയിലുള്ള കമലാ നഗര്‍ ചേരിയിലാണ് ഇന്ന് പുലര്‍ച്ചെ മൂന്നരയോടെയാണ് തീപിടിച്ചത്. തുടര്‍ന്ന് പ്രദേശവാസികള്‍ തന്നെ ഫയര്‍ഫോഴ്‌സിനെ വിവരം അറിയിക്കുകയായിരുന്നു.

തീ അണയ്ക്കാനുള്ള ശ്രമങ്ങള്‍ ഊര്‍ജിതമായി നടക്കുന്നുണ്ട്. പത്തോളം ഫയര്‍ എഞ്ചിനുകള്‍ സ്ഥലത്തുണ്ട്. ഒരു പരിധിവരെ തീ നിയന്ത്രണ വിധേയമാക്കാന്‍ കഴിഞ്ഞിട്ടുണ്ടെന്നാണ് വിവരം.

സ്ഥലത്ത് മുംബൈ ഫയര്‍ ബ്രിഗേഡ് ഇപ്പോള്‍ തിരച്ചില്‍ നടത്തുകയാണ്. ലെവല്‍ വിഭാഗത്തില്‍പ്പെട്ട തീപിടുത്തമാണ് ഉണ്ടായിരിക്കുന്നത് എന്നും നിലവില്‍ ആര്‍ക്കും തന്നെ പരുക്കേറ്റതായോ മറ്റ് അപകടങ്ങള്‍ ഉണ്ടായതായോ വിവരം ലഭിച്ചിട്ടില്ല എന്നുമാണ് ഫയര്‍ഫോഴ്‌സ് അറിയിക്കുന്നത്.

എന്നാല്‍ ആരെങ്കിലും കുടുങ്ങിക്കിടക്കുന്നുണ്ടോ എന്ന് പരിശോധിക്കുന്നതിനായി പ്രദേശത്ത് രക്ഷാപ്രവര്‍ത്തകര്‍ തെരച്ചില്‍ നടത്തുകയാണ്. തീപിടുത്തത്തെ തുടര്‍ന്ന് മുംബൈ നഗരത്തില്‍ വലിയ ട്രാഫിക് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി.

Exit mobile version