സർവകലാശാലയെ ബാധിച്ച ശാപം മാറാൻ ഹോമം വേണമെന്ന വിചിത്ര സർക്കുലർ പുറത്തിറക്കി സർവകലാശാല. ആന്ധ്രയിലെ അനന്തപൂരിലുള്ള ശ്രീ കൃഷ്ണദേവരായ സർവകലാശാലയാണ് സർക്കുലർ പുറത്തിറക്കിയത്. ജീവനക്കാരുടെ മരണത്തെത്തുടർന്നുണ്ടായ ശാപം മാറാനാണ് സർവകലാശാലയിൽ മഹാമൃത്യുഞ്ജയ ശാന്തി ഹോമം നടത്താൻ അധികൃതർ തീരുമാനിച്ചത്
ഫെബ്രുവരി 24 ന് രാവിലെ 8.30 നാണ് ഹോമം നടത്താൻ തീരുമാനിച്ചിരിക്കുന്നത്. കഴിഞ്ഞ കുറച്ച് മാസങ്ങളിലായി സർവകലാശാലയിലെ വിവിധ വിഭാഗങ്ങളിലുള്ള അഞ്ച് ഉദ്യോഗസ്ഥർ മരിച്ചിരുന്നു. മരണത്തിൽ അസ്വഭാവികത ഒന്നുമില്ലെങ്കിലും സർവകലാശാലക്ക് മേൽ ശാപം ഉണ്ടെന്നും അത് ഒഴിവാക്കാൻ മൃത്യുഞ്ജയഹോമം നടത്തുന്നതെന്നാണ് സർവകലാശാലയുടെ വാദം.
ഹോമത്തിൽ പങ്കെടുക്കണം എന്ന് നിർബന്ധമില്ല. പക്ഷേ, ഹോമത്തിൽ പങ്കെടുക്കുന്നവർ സംഭാവന നൽകണമെന്നും സർക്കുലറിൽ പറയുന്നു. ടീച്ചിംഗ് സ്റ്റാഫ് 500 രൂപയും നോൺ ടീച്ചിംഗ് സ്റ്റാഫ് 100 രൂപയുമാണ് മൃത്യുഞ്ജയഹോമത്തിനായി സംഭാവന നൽകേണ്ടത്. അന്ധവിശ്വാസത്തിൻറെ ഭാഗമായി ഇത്തരത്തിലൊരു ഹോമം നടത്താൻ അനുവദിക്കില്ലെന്ന് അറിയിച്ച് പ്രതിഷേധവുമായി എസ്എഫ്ഐ അടക്കമുള്ള ഇടത് വിദ്യാർത്ഥി സംഘടനകൾ രംഗത്തെത്തിയിട്ടുണ്ട്.
Discussion about this post