പതിനേഴ് വര്‍ഷത്തോളം ഒളിവില്‍ കഴിഞ്ഞ കമ്യൂണിസ്റ്റ് ഭീകരരെ പിടികൂടി ഹൈദരാബാദ് പോലീസ്. മധുകര്‍ ചിന്നന്ന കൊഡാപെ (42) എന്ന തുഗെയും ജമാനി മംഗളു പുനം (35) എന്ന ഷംലയുമാണ് അറസ്റ്റിലായത്. 2006-മുതല്‍ ഒളിവില്‍ പോയിരുന്ന ഇവരെ ഒരു വര്‍ഷത്തോളമായി പോലീസ് നിരീക്ഷിച്ച് വരുകയായിരുന്നു. തലയ്ക്ക് 10 ലക്ഷം രൂപയോളം വിലയിട്ട രണ്ട് കമ്യൂണിസ്റ്റ് ഭീകരരെയാണ് ഹൈദരാബാദില്‍ വെച്ച് പിടികൂടിയത്.
ഇരുവരും 2006 മുതല്‍ ഹൈദരാബാദിലെ സെക്യൂരിറ്റി സ്ഥാപനത്തിലും കാര്‍ ഷോറൂമിലും ജോലി ചെയ്ത് വരികയായിരുന്നു. 2002-ലാണ് തുഗെയ നിയമവിരുദ്ധ സംഘടനയായ അഹേരി ലോസിലെ ഇവര്‍ അംഗമായത്. പിന്നീട് ജിമല്‍ഗട്ടയിലും സിറോഞ്ചയിലും വിവിധ ടീമുകളില്‍ ഇവര്‍ പ്രവര്‍ത്തിച്ചു. അവിടെ നിന്നാണ് ഒളിവില്‍ പോയത്. കൊലക്കേസുകളിലും കവര്‍ച്ച കേസുകളിലുമടക്കം നിരവധി കേസുകളില്‍ പ്രതിയാണ് തുഗെ.
എട്ട് ലക്ഷം രൂപയാണ് ഇയാളുടെ തലയ്ക്ക് വിലയിട്ടിരിക്കുന്നതെന്നും അധികൃതര്‍ പറഞ്ഞു. ദമ്പതികള്‍ എന്ന നിലയിലാണ് ഇരുവരും പല സ്ഥലങ്ങളിലും ജോതി ചെയ്ത് വന്നത്. ഛത്തീസ്ഗഡിലെ ബീജാപൂരില്‍ നിന്നുള്ള ഷംല അഹേരി എല്‍ഒഎസിലെ ഒരു അംഗമാണ്. ഷംല കൊലക്കേസിലും അഞ്ച് ഏറ്റുമുട്ടലുകളിലും പ്രതി കൂടിയാണ്. ഇവരുടെ തലയ്ക്ക് 2 ലക്ഷം രൂപയാണ് വിലയിട്ടിരുന്നത്.