സ്റ്റേഡിയം ഓഫ് ദി ഇയർ അവാർഡിനുള്ള നോമിനേഷൻ പട്ടികയിൽ ഇടം നേടി ലോകകപ്പ് ഫൈനൽ വേദിയായിരുന്ന ഖത്തറിലെ ലുസെയ്ൽ സ്റ്റേഡിയം. ഡിബി വെബ്‌സൈറ്റിൻ്റെ സ്റ്റേഡിയം ഓഫ് ദ് ഇയർ പുരസ്‌കാരത്തിലേയ്ക്കാണ് ലുസെയ്ലിനെ നാമനിദ്ദേശം ചെയ്തത്.
ആഗോളതലത്തിൽ 23 സ്റ്റേഡിയങ്ങളാണ് പട്ടികയിലുള്ളത്. ഓൺലൈൻ റേറ്റിംഗിന്‍റെ അടിസ്ഥാനത്തിലാണ് മികച്ച സ്റ്റേഡിയം തിരഞ്ഞെടുക്കുന്നത്. പട്ടികയിലുള്ള 23 എണ്ണത്തിൽ 12 എണ്ണവും ചൈനയിൽ നിന്നുള്ളവയാണ്.
ഖത്തറിലെ ലുസെയ്ൽ സ്റ്റേഡിയം, ഇറാഖിലെ അൽമിന, അൽ സവ്ര സ്റ്റേഡിയങ്ങൾ എന്നിവയാണ് അറബ്-ഗൾഫ് മേഖലയിൽ നിന്നും ചുരുക്കപ്പട്ടികയിൽ ഉൾപ്പെട്ടിട്ടുള്ളത്. മാർച്ച് 14 വരെയാണ് വോട്ടെടുപ്പ്. വെബ്സൈറ്റിൽ വോട്ട് രേഖപ്പെടുത്താം.
Discussion about this post