തെരഞ്ഞെടുപ്പിന് പിന്നാലെ ത്രിപുരയിൽ ബി.ജെ.പി – സി.പി.എം – കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തമ്മിൽ ഏറ്റുമുട്ടൽ

സംസ്ഥാനത്ത് വൻ അ‍ർധസൈനിക, പൊലീസ്‍ വിന്യാസം നിലനില്‍ക്കേയാണ് സംഘ‍ർഷങ്ങള്‍ തുടരുന്നത്

അഗര്‍ത്തല: തെരഞ്ഞെടുപ്പിന് പിന്നാലെ ത്രിപുരയിലെ വിവിധയിടങ്ങളില്‍ സംഘർഷം. ബിജെപിയും സിപിഎം കോണ്‍ഗ്രസ് പ്രവര്‍ത്തകരും തമ്മിലാണ് ഏറ്റുമുട്ടലുണ്ടായത്. ബിശാല്‍ഘ‍ഡില്‍ അക്രമികള്‍ ഒരു പ്രാഥമികാരോഗ്യകേന്ദ്രത്തിന് തീയിട്ടു. വിവിധ സംഘർഷങ്ങളുടെ അടിസ്ഥാനത്തില്‍ പതിനാറ് കേസ് രജിസ്റ്റർ ചെയ്യുകയും 21 പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്. സംസ്ഥാനത്ത് വൻ അ‍ർധസൈനിക, പൊലീസ്‍ വിന്യാസം നിലനില്‍ക്കേയാണ് സംഘ‍ർഷങ്ങള്‍ തുടരുന്നത്. സംഘർഷങ്ങളില്‍ പരിക്കേറ്റ സിപിഎം പ്രവർത്തകരെ ത്രിപുര പ്രതിപക്ഷ നേതാവ് മണിക്ക് സര്‍ക്കാര്‍ സന്ദർശിച്ചു. വ്യാഴാഴ്ചയായിരുന്നു ത്രിപുരയില്‍ തെരഞ്ഞെടുപ്പ് നടന്നത്.

 

Exit mobile version