പാര്‍ട്ടിയിലെ തെറ്റായ പ്രവണതകള്‍ക്കെതിരെ താക്കീതുമായി സി.പി.എം സംസ്ഥാന കമ്മിറ്റി അംഗീകരിച്ച രേഖ. ഭരണം ലഭിച്ചതോടെ കിട്ടാവുന്നതെല്ലാം നേടിയെടുക്കണമെന്ന മനോഭാവം പാര്‍ട്ടിയല്‍ വേരുറപ്പിക്കുകയാണ്. സ്ഥാനങ്ങള്‍ നേടിയെടുക്കാനുള്ള ആര്‍ത്തിയില്‍ നിന്നും സഖാക്കളെ മോചിപ്പിക്കണമെന്നും രേഖയില്‍ നിര്‍ദേശിക്കുന്നു. ഡിസംബര്‍ 21, 22 തീയ്യതികളില്‍ നടന്ന സി.പി.എമ്മിന്റെ സംസ്ഥാന കമ്മിറ്റി അംഗീകരിച്ച രേഖയിലാണ് കര്‍ശനമായ വിലയിരുത്തലുകള്‍.
പാര്‍ട്ടി നേതാക്കളുടെ ബന്ധുക്കള്‍ക്ക് ജോലി വാങ്ങിക്കൊടുക്കുന്നത് അവകാശമല്ല. അര്‍ഹതപ്പെട്ടവര്‍ക്ക് ലഭിക്കേണ്ട തൊഴില്‍ നേതാക്കള്‍ തട്ടിയെടുത്തതെന്ന വികാരമാണ് ഇത്തരം പ്രവര്‍ത്തികള്‍ മൂലമുണ്ടാകുന്നത്. ഇത് പാര്‍ട്ടിയും ജനങ്ങളും തമ്മിലുള്ള അകല്‍ച്ചയ്ക്ക് ഇയടാക്കുന്നതായും വിമര്‍ശനം. യഥാര്‍ഥത്തില്‍ സംരക്ഷണം കിട്ടേണ്ടവര്‍ക്ക് അത് ലഭിക്കാതെ പോകുകയാണ്. അതിന്റെ നിരാശകള്‍ പാര്‍ട്ടിയില്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നതായും രേഖയില്‍ വ്യക്തമാക്കുന്നു.
https://youtu.be/YKKCMUemgec
പാര്‍ട്ടിയില്‍ കുറച്ചുകാലം പ്രവര്‍ത്തിച്ചു കഴിഞ്ഞാല്‍ തൊഴില്‍ നല്‍കുക എന്നത് പര്‍ട്ടിയുടെ ഉത്തരവാദിത്തമായി കരുതുന്നവരുണ്ട്. ഇത്തരം പ്രവണതകള്‍ അവസാനിപ്പിച്ചാണ് പുതുതലമുറയിലെ കേഡര്‍മാരെ ഘടകങ്ങള്‍ വളര്‍ത്തിയെടുക്കേണ്ടതെന്നും രേഖയില്‍ പറയുന്നു.
പാര്‍ട്ടി ഭരിക്കുന്ന തദ്ദേശസ്ഥാപനങ്ങളുമായി ബന്ധപ്പെട്ട് തൊഴില്‍ ക്രമക്കേടുകളെപറ്റി ആക്ഷേപമുയര്‍ന്നിരുന്നു. തിരുവനന്തപുരം മേയര്‍ ആര്യാ രാജേന്ദ്രന്റേതെന്ന തരത്തില്‍ പുറത്തുവന്ന കത്ത് വിവാദങ്ങള്‍ക്കും വഴിവച്ചിരുന്നു. പൊതുവില്‍ സ്വീകാര്യരായ വ്യക്തികളെ ഓരോ ഘടകങ്ങളിലും വിന്യസിച്ചുകൊണ്ട് ഇത്തരം പ്രശ്‌നങ്ങളെ മറികടക്കണമെന്നാണ് നിര്‍ദേശം.