ന്യൂഡൽഹി: റസ്റ്ററന്റിന്റെ ഫ്രിഡ്ജിൽ നിന്ന് യുവതിയുടെ മൃതദേഹം കണ്ടെത്തിയ സംഭവവുമായി ബന്ധപ്പെട്ട് യുവതിയുടെ ആൺസുഹൃത്തിന്റെ പിതാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. കൊലപാതകം നടപ്പിലാക്കാൻ മകനെ സഹായിച്ചതിനാണ് അറസ്റ്റ്.
ഡൽഹി സ്വദേശി സഹിൽ ഗെഹ്ലോട്ട് ആണ് ലിവ് ഇന്‍ പങ്കാളിയായ നിക്കി യാദവിനെ (23) ചാർജിങ് കേബിൾ കഴുത്തിൽ കുരുക്കി കൊന്നത്. അതിനു ശേഷം കുടുംബം നടത്തുന്ന റസ്റ്ററന്റിലെ ഫ്രിഡ്ജിനുള്ളിൽ മൃതദേഹം സൂക്ഷിക്കുകയായിരുന്നു.
ചൊവ്വാഴ്ചയാണ് പൊലീസ് യുവതിയുടെ മൃതദേഹം കണ്ടെടുത്തത്. കൊലപാതകം ആസൂത്രണം ചെയ്ത് നടപ്പാക്കാൻ സഹായിച്ചതിന് സഹിലിന്റെ പിതാവിനെ കൂടാതെ, മൂന്ന് കുടുംബാംഗങ്ങളെയും സുഹൃത്തുക്കളെയും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
സാഹിലും നിക്കിയും മെഡിക്കല്‍ എന്‍ട്രന്‍സ് പരീക്ഷയ്ക്ക് തയ്യാറെടുക്കുന്നതിനിടെയാണ് പരിചയപ്പെടുന്നതും അടുപ്പത്തിലാകുന്നതും. തുടര്‍ന്ന് ഇരുവരും ഒരുമിച്ച് താമസം ആരംഭിച്ചു. സാഹിലിന്റെ വിവാഹം മറ്റൊരു യുവതിയുമായി നേരത്തെ നിശ്ചയിച്ചതാണെന്ന് നിക്കി അറിയുന്നത് വളരെ വൈകിയാണ്. ഇക്കാര്യം ചോദിച്ചതോടെയാണ് ഇരുവരും തമ്മില്‍ വഴക്കിലാകുന്നതും കൊലപാതകത്തിലേക്ക് നയിച്ചതുമെന്ന് പോലീസ് പറയുന്നു.
ഡാറ്റ കേബിള്‍ കഴുത്തി കുരുക്കിയാണ് നിക്കിയെ സാഹില്‍ കൊലപ്പെടുത്തിയത് എന്ന് പോലീസ് പറയുന്നു. ശേഷം തന്റെ കുടുംബം നടത്തിയിരുന്ന ധാബയിലെ ഫ്രിഡ്ജില്‍ മൃതദേഹം ഒളിപ്പിക്കുകയായിരുന്നു. കാറില്‍ വെച്ചാണ് നിക്കിയെ സാഹില്‍ കൊലപ്പെടുത്തിയത്. ഈ കാറും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. സാഹിലിനെ കോടതി അഞ്ച് ദിവസത്തെ പോലീസ് കസ്റ്റഡിയില്‍ വിട്ടു.
നിക്കിയെ കാണാനില്ലെന്ന വിവരം അയല്‍വാസിയാണ് പോലീസിനെ അറിയിച്ചത്. ഹരിയാനയിലെ ജജ്ജറിലുളള നിക്കിയുടെ കുടുംബത്തിന് വിവരങ്ങളൊന്നും അറിവില്ലായിരുന്നു. സി.സി.ടി.വി പരിശോധിച്ച പോലീസ് നിക്കി ഫെബ്രുവരി 9ന് വീട്ടിലേക്ക് കയറിപ്പോകുന്നത് കണ്ടെത്തി. സാഹിലിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതോടെയാണ് കൊലപാതക വിവരം പുറത്ത് വന്നത്. സാഹിലിന് വധശിക്ഷ നല്‍കണമെന്ന് നിക്കിയുടെ അച്ഛന്‍ സുനില്‍ യാദവ് ആവശ്യപ്പെട്ടു.
സഹിലിന്റെ വിവാഹത്തിന് തൊട്ടു തലേ ദിവസമാണ് യുവതി ഇക്കാര്യം അറിയുന്നതും സഹിലുമായി വഴക്കിടുന്നതും. കാറിൽ വെച്ചായിരുന്നു വഴക്ക്. മൂന്നു മണിക്കൂറോളം നീണ്ട വഴക്കിനൊടുവിൽ സഹിൽ യുവതിയെ ചാർജിങ് കേബിൾ കഴുത്തിൽ മുറുക്കിക്കൊല്ലുകയായിരുന്നു.