തലച്ചോറിലേയും നട്ടെല്ലിലേയും സങ്കീർണ രോഗങ്ങൾക്ക് നൂതന ചികിത്സയുമായി ന്യൂറോ ഇന്റർവെൻഷനൽ റേഡിയോളജി

കേന്ദ്ര നാഡിവ്യൂഹ സംവിധാനത്തിലെ രക്തക്കുഴലുകളില്‍ ഉണ്ടാകുന്ന രോഗങ്ങളുടെ ചികിത്സയില്‍ ഉപയോഗിക്കാവുന്ന ഫലപ്രദമായ നവീന രീതിയാണ് ന്യൂറോ ഇന്റര്‍വെന്‍ഷനല്‍ റേഡിയോളജി. തലച്ചോറിലും നട്ടെല്ലിലും കഴുത്തിലുമൊക്കെ രക്തക്കുഴലുകള്‍ക്ക് ഏല്‍ക്കുന്ന ക്ഷതങ്ങള്‍ പരിഹരിക്കാന്‍ ഓപ്പണ്‍ സര്‍ജറിക്കു പകരം ഞരമ്പുകള്‍ക്കുള്ളിലൂടെ നടത്തുന്ന ഒരു ചികിത്സാമാര്‍ഗമാണിത്. ഈ ആധുനിക ചികിത്സാരീതിയെക്കുറിച്ച് തിരുവനന്തപുരം കിംസ്ഹെല്‍ത്തിലെ സീനിയര്‍ കണ്‍സള്‍റ്റന്റും ന്യൂറോ ഇന്റര്‍വെന്‍ഷനല്‍ റേഡിയോളജി ക്ലിനിക്കല്‍ ലീഡുമായ ഡോ. സന്തോഷ് ജോസഫ് വിശദീകരിക്കുന്നു.

ന്യൂറോ ഇന്റര്‍വെന്‍ഷനല്‍ റേഡിയോളജിയില്‍ ഓപ്പണ്‍ സര്‍ജറി വേണ്ട
ആന്‍ജിയോഗ്രാഫി പോലെ നടത്തുന്ന ഒരു ശസ്ത്രക്രിയയാണ് ന്യൂറോ ഇന്റര്‍വെന്‍ഷനല്‍ റേഡിയോളജി. ഇതില്‍ ഓപ്പണ്‍ സര്‍ജറി നടത്തേണ്ടി വരുന്നില്ല. അതുകൊണ്ട് അധിക ദിവസം ആശുപത്രിയില്‍ കിടക്കേണ്ടിയും വരുന്നില്ല.

ശസ്ത്രക്രിയയ്ക്ക് മുന്‍പ് സാധാരണ ഗതിയിലുള്ള രക്തപരിശോധന, അനസ്തീസിയ ഫിറ്റ്നസ്, കാര്‍ഡിയാക് ഫിറ്റ്നസ്, നെഫ്രോ ഫിറ്റ്നസ് എന്നിവ നടത്തും. പിന്നീട് അനസ്തീസിയ നല്‍കി ഞരമ്പുകള്‍ക്കുള്ളിലൂടെയുള്ള ശസ്ത്രക്രിയയും എക്സ്റ്റുബേഷനും നടത്തും. ശസ്ത്രക്രിയയ്ക്കു ശേഷം ഒന്നു മുതല്‍ മൂന്നു ദിവസം വരെ ഐസിയു പരിചരണവും ഒരു ദിവസം വാര്‍ഡ് പരിചരണവും നല്‍കിയ ശേഷം രോഗിയെ ഡിസ്ചാര്‍ജ് ചെയ്ത് സാധാരണ ജീവിതത്തിലേക്ക് മടക്കികൊണ്ടു വരും.

മുന്‍പത്തെ ചികിത്സാമാര്‍ഗങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ വേഗത്തിലുള്ള രോഗമുക്തിയുണ്ടാവുകയും അതിനാല്‍ സാധാരണ ജീവിതത്തിലേക്ക് പെട്ടെന്ന് തിരികെയെത്താനും കൂടാതെ ജോലിയിലേക്കും വളരെ പെട്ടെന്ന് തന്നെ തിരികെ പ്രേവേശിക്കാനും സാധിക്കും

ചികിത്സിക്കാവുന്ന രോഗങ്ങള്‍

തലച്ചോറിനും അതിന് ആവരണം തീര്‍ക്കുന്ന കോശസംയുക്തങ്ങള്‍ക്കും ഇടയില്‍ വരുന്ന രക്തസ്രാവം (സബ് അരക്നോയ്ഡ് ഹെമറേജ്), രക്തധമനികളില്‍ ഉണ്ടാകുന്ന നീര്‍ക്കെട്ട് (അന്യൂറിസം), രക്തക്കുഴലുകള്‍ അസാധാരണമായി കെട്ടുപിണയുന്ന സാഹചര്യം, തലച്ചോറിലേക്കുള്ള രക്തക്കുഴലുകളില്‍ ഉണ്ടാകുന്ന ക്ലോട്ട് (ഇസ്‌കീമിക് സ്ട്രോക്ക്), രക്തധമനികള്‍ കൊഴുപ്പടിഞ്ഞ് കട്ടിയാകുന്ന രോഗം, എക്സ്ട്രാ ക്രേനിയല്‍ ആന്‍ട്രോ സ്‌ക്ളിറോടിക് ഡിസീസ്, ശിശുക്കളില്‍ ഉണ്ടാകാവുന്ന ആര്‍ട്ടീരിയോ വെനസ്മാല്‍ഫോര്‍മേഷന്‍, ഡ്യൂറല്‍ ആര്‍ട്ടീരിയോ വെനസ് ഫിസ്റ്റുല, അന്യൂറിസം, വെയ്ന്‍ ഓഫ് ഗാലന്‍മാല്‍ഫോര്‍മേഷന്‍, നട്ടെല്ലില്‍ ഉണ്ടാകുന്ന പ്രശ്നങ്ങളായ ആര്‍ട്ടീരിയോ വെനസ് മാല്‍ഫോര്‍മേഷന്‍, ഡ്യൂറല്‍ ആര്‍ട്ടീരിയോ വെനസ് ഫിസ്റ്റുല, തലച്ചോറിനുള്ളിലെ മര്‍ദം ഉയരുന്ന ഇഡിയോപതിക് ഇന്‍ട്രാ ക്രേനിയല്‍ ഹൈപ്പര്‍ടെന്‍ഷന്‍ തുടങ്ങിയ രോഗങ്ങളെല്ലാം ന്യൂറോ ഇന്റര്‍വെന്‍ഷനല്‍ റേഡിയോളജിയിലൂടെ ചികിത്സിക്കാം. രക്തധമനികളിലെ ക്ലോട്ട് നീക്കം ചെയ്യുന്ന ത്രോംബെക്ടമി, ത്രോംബോ ആസ്പിറേഷന്‍ പ്രക്രിയകള്‍, പെര്‍ക്യൂട്ടേനിയസ് ട്രാന്‍സ്ലൂമിനല്‍ ആന്‍ജിയോ പ്ലാസ്റ്റിയും (പി ടിഎ) സ്ന്റെന്റിങ്ങും, കരോട്ടിഡ് പി ടിഎ സ്റ്റെന്റിങ്, പെര്‍ക്യൂട്ടേ നിയസ് ട്രാന്‍സ്ലൂമിനല്‍ ആന്‍ജിയോ പ്ലാസ്റ്റിയും സ്റ്റെന്റിങ്ങും, കണ്‍ജെസ്ടീവ് കാര്‍ഡിയാക് ഫെയിലര്‍ ധമനികളിലൂടെയോ ഞരമ്പുകളിലൂടെയോ ഉള്ള എംബോളൈസേഷന്‍ തുടങ്ങിയ പ്രൊസീജിയറുകളെല്ലാം ഇതിലൂടെ ചെയ്യാം.

ചെലവ്

പരമ്പരാഗത ചികിത്സാമാര്‍ഗങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ ഇതിന് ചെലവ് കൂടുതലാണ്. ഓപ്പണ്‍ സര്‍ജറിയുമായി താരതമ്യം ചെയ്യുമ്പോള്‍ ഇംപ്ലാന്റുകളുടെ ഉയര്‍ന്ന വില മൂലമാണ് ഇതിന് ചെലവു കൂടുന്നത്. ഇന്ത്യയിലെ ന്യൂറോ ഇന്റര്‍വെന്‍ഷനല്‍ റേഡിയോളജി പൂര്‍ണ വികാസം പ്രാപിച്ചതും അവയുടെ ചികിത്സഫലങ്ങള്‍ പാശ്ചാത്യ നാടുകളോട് കിടപിടിക്കുന്നതുമാണെന്ന് ഡോ. സന്തോഷ് ജോസഫ് വ്യക്തമാക്കി.

അറിയപ്പെടുന്ന ന്യൂറോ ഇന്റര്‍വെന്‍ഷനല്‍ റേഡിയോളജിസ്റ്റായ ഡോ. സന്തോഷ് ജോസഫിന് 34 വര്‍ഷത്തിലധികം പ്രവൃത്തിപരിചയമുണ്ട്. ശ്രീലങ്ക, ഒമാന്‍, ഇന്തോനീഷ്യ, ബ്രൂണെയ്, വിയറ്റ്നാം തുടങ്ങിയ രാജ്യങ്ങളിലും ഇന്ത്യയ്ക്കകത്തും INR സംഘടിപ്പിക്കുന്ന ലൈവ് ക്ലാസുകള്‍ നയിക്കുന്നുണ്ട്. കൂടാതെ LINNC Asia, ALICE, WFITN എന്നീ രാജ്യാന്തര മീറ്റിങ്ങുകളിലെ ക്ഷണിക്കപ്പെട്ട ഫാക്കല്‍റ്റിയും ഇന്ത്യന്‍ സൊസൈറ്റി ഓഫ് വാസ്‌കുലാര്‍ ആന്‍ഡ് ഇന്റര്‍വെ ന്‍ഷനല്‍ റേഡിയോളജി (ISVIR), ഇന്ത്യന്‍ സൊസൈറ്റി ഓഫ് ന്യൂറോ റേഡിയോളജി (ISNR), സൊസൈറ്റി ഫോര്‍ തെറാപ്യൂട്ടിക് ന്യൂറോ ഇന്റര്‍വെന്‍ഷന്‍(STNI) എന്നിവയുടെ സ്ഥാപകാംഗവുമാണ് അദ്ദേഹം.

Exit mobile version