പക്കത്ത് വീട്ട് പയ്യൻ ധനുഷിന്റെ വൺമാൻഷോയാണ് വാത്തി. വാത്തി എന്നാൽ തമിഴിൽ അദ്ധ്യാപകൻ എന്നാണർത്ഥം. ധനുഷ് ഫാൻസിനും തമിഴ് സിനിമാ ഫാൻസിനുമൊക്കെ കണ്ണുംപൂട്ടി പടത്തിന് കയറാം. നല്ലൊരു എന്റർടെയിൻമെന്റാകുമെന്നാണ് ഉറപ്പ്.
സ്റ്റോറി ലൈനിൽ വലിയ പുതുമയൊന്നുമില്ല. വളരെ പ്രെഡിക്ടബിൾ ആയിട്ടാണ് സ്റ്റോറിയുടെ പോക്ക്. പക്ഷേ, സംഗതി പൊളിച്ചത് ബി.ജി.എമ്മാണ്. ആക്ഷൻ, പാട്ട്, റൊമാൻസ്, ഇമോഷൻസ്, അങ്ങനെ ഒരു കൊമേർഷ്യൽ എന്റെർറ്റൈനറിന് ആവശ്യമായ എല്ലാ എലമെന്റ്സും കിറുകൃത്യമായി വാത്തിയിലുണ്ട്.
ഫൈറ്റ്സ് ഒക്കെ അപാര മേക്കിംഗാണ്. അതുമാത്രമല്ല, പ്രേക്ഷകരെ പിടിച്ചിരുത്തുന്ന കോൺടെന്റും മേക്കിംങ്ങും ആണ് വാത്തിയുടേത്. പറഞ്ഞുവരുമ്പോൾ 1990കൾ പശ്ചാത്തലമാക്കിയാണ് സിനിമ ഒരുക്കിയിരിക്കുന്നത്.
വിദ്യാഭ്യാസ സമ്പ്രദായത്തിന്റെ പ്രാധാന്യവും, സ്വകാര്യവൽക്കരണവും, കുത്തഴിഞ്ഞ ജാതി വ്യവസ്ഥയും ഒക്കെയാണ് വാത്തി ചർച്ചചെയ്യുന്നത്. വിദ്യാഭ്യാസം എന്നത് കച്ചവടമായി മാറിയത് എങ്ങനെ എന്ന് സിനിമ കൃത്യമായി പ്രതിപാദിക്കുന്നുണ്ട്. ചിത്രത്തിന്റെ കാസ്റ്റിംഗും പൊളിയാണ്, വൈകാരികമായി കണക്ടാകുന്ന, രണ്ടേകാൽ മണിക്കൂർ യാതൊരു ബോറടിയും ഇല്ലാതെ കണ്ടിരിക്കാവുന്ന ഒരു പക്കാ കൊമേർഷ്യൽ എന്റർറ്റൈനെർ ആണിത്.