ബോളിവുഡ് താരം ഷാനവാസ് പ്രധാൻ(56) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്നാണ് അന്ത്യം. മുംബൈയിൽ വെള്ളിയാഴ്ച നടന്ന ഒരു പുരസ്കാരദാന ചടങ്ങിനിടെ കുഴഞ്ഞു വീഴുകയായിരുന്നു. ഉടൻ അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ലെന്ന് നടൻ യഷ്പാൽ ശർമ ഇൻസ്റ്റഗ്രാമിലൂടെ അറിയിച്ചു.
ഇന്ന് ഞാൻ മുംബൈയിൽ ഒരു പരിപാടിയിൽ പങ്കെടുത്തു.നൂറ് കണക്കിന് കലാകാരന്മാരായിരുന്നു അവിടെ എത്തിയത്. എല്ലാം വളരെ നന്നായിട്ടായിരുന്നു നടന്നത്. അവാർഡ് സ്വീകരിച്ച് തൊട്ടുപിന്നാലെ പ്രിയപ്പെട്ട ഷാനവാസിന് ഹൃദയാഘാതം സംഭവിക്കുകയായിരുന്നു. ഉടൻ തന്നെ അടുത്തുള്ള കോകിലബെൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എന്നാൽ ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല എന്നാണ് യഷ്പാൽ ശർമ കുറിച്ചത്. സംസ്കാരം ശനിയാഴ്ച വൈകുന്നേരം മുംബൈയിൽ നടക്കും.
മിർസാപൂർ എന്ന വെബ്സീരീസിലൂടെയാണ് ഷാനവാസ് പ്രേക്ഷകരുടെ ഇടയിൽ ശ്രദ്ധിക്കപ്പെടുന്നത്. സിരീസില്‍ പൊലീസുകാരനായിട്ടാണ് എത്തിയത്. നിരവധി സിനിമകളിലും അഭിനയിച്ചിട്ടുണ്ട്.