കൊളസ്‌ട്രോൾ തടയാൻ കാന്താരി മുളക് മതി

മലയാളികൾക്ക് അന്നും ഇന്നും ഒരുപോലെ പ്രിയമാർന്നതാണ് എരിവ്. എരിവിന്റെ ഗരിമയിൽ മലയാളികളുടെ സമ്പാദ്യമാണ് കാന്താരി മുളക്. കാന്താരി മുളകിന്റെ സ്വദേശം അമേരികയാണെന്ന് അറിയാവുന്ന മലയാളികൾ വളരെ കുറവായിരിക്കും. അങ്ങനെ അറിയാമായിരുന്നെങ്കിൽ ഓരോ പ്രാവശ്യം കാന്താരി ചമ്മന്തി സ്വതോടെ കഴിക്കുമ്പോഴും നമ്മൾ അമേരിക്കക്കാരെ നന്ദിയോടെ സ്‌മരിച്ചേനെ. പക്ഷെ രുചിയുടെ കാര്യത്തിൽ മാത്രമല്ല, ഈ വിരുതൻ ഗുണത്തിന്റെ കാര്യത്തിലും കൊലകൊമ്പനാണ്.

ഇതിൽ അടങ്ങിയിരിക്കുന്ന ക്യാപ്‌സിസിൻ നമുക്ക് ദോഷമായ എൽ ഡി എൽ കൊളെസ്ട്രോൾ, ട്രൈഗ്ളിസറൈഡും കുറയ്ക്കാൻ സഹായിക്കുന്നു. വിനാഗിരിയിൽ ഇട്ടു വയ്ക്കുന്ന കാ‍ന്താരി ദിവസവും ഒന്നോ രണ്ടോ കഴിക്കുന്നത് നല്ലതാണ്. കാ‍ന്താരി മുളകും നെല്ലിക്കയും ഒന്നിച്ചു ചമ്മന്തി അരച്ച് കഴിക്കുന്നതതും നല്ലതാണ്.രക്തത്തിലെ ഹീമോഗ്ലോബിൻ വർദ്ധിപ്പിക്കാനും ഈ ഇത്തിരിക്കുഞ്ഞൻ സഹായിക്കും. അങ്ങനെ ഹൃദയത്തെ സംരക്ഷിക്കാൻ വളരെ ഫലപ്രദമാണ് കാന്താരി മുളക്.

ഒപ്പം ശ്വാസകോശ രോഗങ്ങളിലും സംരക്ഷണം നൽകുന്ന ഇതിൽ അടങ്ങിയിരിക്കുന്ന പൊട്ടാഷ്യം ഫോസ്ഫറസ് എന്നിവ ബി പി നിയന്ത്രിക്കാനും അയൺ ഹീമോഗ്ലോബിൻ ഉത്പാദനത്തിനും സഹായിക്കുന്നതിന്റെ ഒപ്പം ബാക്റ്റീരിയൽ ഫംഗൽ ഇൻഫെക്ഷനുകൾക്ക് എതിരെയും പ്രവർത്തിക്കും. നമ്മുക്ക് ദഹനപ്രക്രിയ എളുപ്പമാക്കാനും വേദന സംഹാരിയായും ഇത് സഹായിക്കുന്നു. എന്നാൽ അധികമായാൽ അമൃതും വിഷം എന്ന് പറയുന്നത് പോലെ തന്നെയാണ്

കാന്താരി മുളകിന്റെ കാര്യവും. അതു പോലെ തന്നെ ഗർഭിണികളും മുലയൂട്ടുന്ന അമ്മമാരും കാന്താരി മുളക് ഉപയോഗിക്കുന്നത് കുട്ടികളിൽ ത്വക്ക് രോഗം ഉണ്ടാക്കാൻ കാരണമാക്കുന്നതാണ്.കൊളസ്ട്രോളിന് മാത്രമല്ല. രക്തസമ്മർദ്ദം കുറയ്ക്കാനും പ്രമേഹം കുറയ്ക്കാനും കാന്താരി മുളക് നല്ലൊരു മരുന്നാണ്. ഇൻസുലിൻ ഉത്പാദിപ്പിക്കാനും ഗ്ളൂക്കോസ് നിയന്ത്രിക്കാനും ഒക്കെ സഹായിക്കുന്ന കാന്താരി മുളകിന്റെ ഗുണവും ദോഷവും വിശദമായി വീഡിയോയിൽ പറയുന്നുണ്ട്.

Exit mobile version