ഭക്ഷണത്തിൽ പുഴു; വാഗമണിലെ വാഗാലാൻഡ് ഹോട്ടൽ പൂട്ടി, 6 കുട്ടികൾ ആശുപത്രിയിൽ

കോഴിക്കോട് ഗ്ലോബൽ ആർട്സ് ആൻഡ് സയൻസ് കോളജിലെ വിദ്യാർഥികൾക്കാണ് ഭക്ഷണത്തിൽ പുഴുവിനെ ലഭിച്ചത്.

ഇടുക്കി വാഗമണിലെ വാഗാലാൻഡ് ഹോട്ടലിൽ ഭക്ഷണം കഴിച്ച വിദ്യാർത്ഥികൾക്ക് പുഴുവിനെ കിട്ടി.അസ്വസ്ഥത പ്രകടിപ്പിച്ച ആറു കുട്ടികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തുടർന്ന് ഭക്ഷ്യ സുരക്ഷാ വിഭാഗവും പൊലീസും പരിശോധന നടത്തി ഹോട്ടൽ പൂട്ടിച്ചു. കോഴിക്കോട് ഗ്ലോബൽ ആർട്സ് ആൻഡ് സയൻസ് കോളജിലെ വിദ്യാർത്ഥികൾ ഭക്ഷണം കഴിക്കുന്നതിനിടെയായിരുന്നു പുഴുവിനെ ലഭിച്ചത്. 85 വിദ്യാർത്ഥികളും അദ്ധ്യാപകരുമാണ് ഭക്ഷണം കഴിക്കാൻ എത്തിയത്.

Exit mobile version