കേരളത്തിൽ ഏറ്റവും കൂടുതൽ കാലം മുഖ്യമന്ത്രി പദവി വഹിച്ചവരുടെ പട്ടികയിൽ പിണറായി വിജയൻ നാലാം സ്ഥാനത്ത്; തുടര്‍ച്ചയായി കൂടുതല്‍ കാലം മുഖ്യമന്ത്രി സ്ഥാനത്തിരുന്നതിന്റെ റെക്കോര്‍ഡും പിണറായിക്കാണ്.
ഇ കെ നായനാര്‍, കെ കരുണാകരന്‍, സി അച്യുതമേനോന്‍ എന്നിവരാണ് കൂടുതല്‍ കാലം കേരളം ഭരിച്ച മുഖ്യമന്തിമാരുടെ റെക്കോര്‍ഡ് പട്ടികയിൽ ആദ്യ 3 സ്ഥാനങ്ങളിലുള്ളത്.
സി അച്യുതമേനോനെ 2,364 ദിവസങ്ങൾക്ക് , 2022 നവംബര്‍ 14നാണ് പിണറായി മറികടന്നത്.
അച്യുതമേനോന്‍ ഒരു മന്ത്രി സഭാകാലത്താണെങ്കില്‍ പിണറായി വിജയന്‍ തുടര്‍ച്ചയായ രണ്ടു മന്ത്രിസഭാകാലത്താണ് ഈ നേട്ടം കൈവരിച്ചത്.
തുടര്‍ച്ചയായി രണ്ടു മന്ത്രി സഭകള്‍ക്കു നേതൃത്വം നല്‍കുന്നതിനുള്ള നിയോഗം ലഭിച്ചതും പിണറായിക്കാണ്.
ഏറ്റവും കൂടുതല്‍ കാലം 17 ദിവസങ്ങൾ, കാവല്‍ മുഖ്യമന്ത്രിയായതിന്റെ ബഹുമതിയും പിണറായി വിജയന് തന്നെയാണ്