പെരിന്തല്‍മണ്ണ തെരഞ്ഞെടുപ്പ്; വ്യാഴാഴ്ച്ച പോസ്റ്റല്‍ ബാലറ്റ് പെട്ടി തുറക്കും

തുറന്ന കോടതിയില്‍ ജഡ്ജിന്റെ സാന്നിധ്യത്തില്‍ പെട്ടി തുറക്കാനാണ് ഹൈക്കോടതി ഉത്തരവ്

മലപ്പുറം: പെരിന്തല്‍മണ്ണ നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഹൈക്കോടതി കസ്റ്റഡിയിലുള്ള പോസ്റ്റല്‍ ബാലറ്റ് പെട്ടി വ്യാഴാഴ്ച്ച തുറക്കും. തുറന്ന കോടതിയില്‍ ജഡ്ജിന്റെ സാന്നിധ്യത്തില്‍ പെട്ടി തുറക്കാനാണ് ഹൈക്കോടതി ഉത്തരവ്

നാല് ആഴ്ചയ്ക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന് നിര്‍ദേശം നല്‍കി. പരാതിയുണ്ടെങ്കില്‍ വ്യാഴാഴ്ച്ചയ്ക്കകം അറിയിക്കണമെന്ന് യുഡിഎഫ് സ്ഥാനാര്‍ത്ഥി നജീബ് കാന്തപുരത്തിനും നിര്‍ദേശം നല്‍കിയിട്ടുണ്ട്.

പെരിന്തല്‍മണ്ണ നിയമസഭാ തെരഞ്ഞെടുപ്പ് ഫലത്തില്‍ തര്‍ക്കത്തിലായിരുന്ന വോട്ടുപെട്ടികളില്‍ ഒന്ന് കാണാതാകുകയും പിന്നീട് മറ്റൊരിടത്ത് കണ്ടെത്തുകയും ചെയ്തിരുന്നു. സംഭവത്തില്‍ ജില്ലാ കളക്ടര്‍ എസ്പിക്ക് നല്‍കിയ അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ പൊലീസ് കേസെടുത്തിരുന്നു. 348 സ്‌പെഷ്യല്‍ തപാല്‍ വോട്ടുകള്‍ അടങ്ങിയ പെട്ടികള്‍ സൂക്ഷിക്കുന്നതില്‍ പെരിന്തല്‍മണ്ണ ട്രഷറി ഓഫീസര്‍ക്കും സഹകരണ ജോയിന്റ് രജിസ്ട്രാര്‍ക്കും ഗുരുതര വീഴ്ചയുണ്ടായിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.

 

Exit mobile version