ലോകം മുഴുവൻ കാത്തിരുന്ന ലോക സൗന്ദര്യ മത്സരത്തിന്റെ വെളുപ്പെടുത്തലുകളുമായി നടത്തിപ്പുകാർ മുന്നോട്ട് വന്നിരിക്കുകയാണ്. ഈ വർഷത്തെ ലോക സൗന്ദര്യ മത്സരത്തിന് ദുബായ് ആതിഥേയത്വം വഹിക്കും. മിസ് വേൾഡ് മത്സരത്തിന്റെ 71-ാം പതിപ്പാണ് ഈ വർഷം ദുബായിൽ നടക്കുന്നത്. 71-ാമത് മിസ്സ് വേൾഡ് മത്സരത്തിൽ 81 രാജ്യങ്ങളിൽ നിന്നുള്ളവർ പങ്കെടുക്കും. ചരിത്രത്തിൽ ആദ്യമായാണ് ദുബൈ മിസ് വേൾഡ് മത്സരത്തിന് വേദിയാകുന്നത്.
വിശ്വ സുന്ദരി കരോലിന ബിലവസ്‌കയായിരിക്കും പുത്തൻ സൗന്ദര്യ റാണിയെ കിരീടമണിയിക്കുന്നത്. എന്നാൽ ലോക സൗന്ദര്യ മത്സരത്തിന്റെ സമയവും മറ്റ് വിശദ വിവരങ്ങളും ഇതുവരെ പുറത്തുവിട്ടിട്ടില്ല.