അഗര്‍ത്തല: ത്രിപുര നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് തുടങ്ങി. രാവിലെ 7 മണിക്ക് തുടങ്ങിയ വോട്ടെടുപ്പ് വൈകുന്നേരം 4 മണി വരെ നീളും. സംസ്ഥാനത്ത് ശക്തമായ ത്രികോണ മത്സരമാണ് നടക്കുന്നത്.
സിപിഎമ്മും കോണ്‍ഗ്രസും കൈകോര്‍ത്താണ് ഭരണകക്ഷിയായ ബി.ജെ.പിയെ നേരിടുന്നത്. പുതിയ ഗോത്ര പാര്‍ട്ടിയായ തിപ്ര മോത നിയമസഭാ തിരഞ്ഞെടുപ്പ് പോരാട്ടം പ്രവചനാതീതമാക്കുന്നു.
60 നിയമസഭാ മണ്ഡലങ്ങളിലായി 3,328 പോളിങ് ബൂത്തുകള്‍ സജ്ജമാക്കിയിട്ടുണ്ട്. 1,100 എണ്ണം പ്രശ്‌നബാധിത ബൂത്തുകളാണ്. 28 അതീവ പ്രശ്‌നബാധിത ബൂത്തുകളും. രാഷ്ട്രീയ സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് കനത്ത സുരക്ഷയൊരുക്കിയിട്ടുണ്ട്. മാര്‍ച്ച് 2 നാണ് വോട്ടെണ്ണല്‍.