ലൈംഗീക അടിമയാക്കി വധിക്കാൻ ശ്രമിച്ചെന്ന് ആരോപിച്ച് IIT വിദ്യാര്‍ഥി പരാതി നൽകി

ഡേറ്റിങ് ആപ്പായ ഗ്രിന്‍ഡര്‍ വഴി രണ്ടുവര്‍ഷം മുന്‍പാണ് പരാതിക്കാരനും പ്രതിയും പരിചയപ്പെടുന്നത്.

മുംബൈ: ദുര്‍മന്ത്രവാദത്തിനും പ്രകൃതിവിരുദ്ധ പീഡനത്തിനും ഇരയാക്കിയെന്ന ഐ.ഐ.ടി. വിദ്യാര്‍ഥിയുടെ പരാതിയില്‍ ദമ്പതിമാര്‍ക്കെതിരേ മുംബൈ പോലീസ് കേസെടുത്തു. 40-നും 50-നും ഇടയില്‍ പ്രായമുള്ള മുംബൈ സ്വദേശിക്കെതിരേയും ഇയാളുടെ ഭാര്യയ്‌ക്കെതിരെയുമാണ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. അതേസമയം, കേസില്‍ അന്വേഷണം നടക്കുകയാണെന്നും ഇതുവരെ അറസ്‌റ്റൊന്നും രേഖപ്പെടുത്തിയിട്ടില്ലെന്നും പോലീസ് അറിയിച്ചു.

30-കാരനായ ഐ.ഐ.ടി. വിദ്യാര്‍ഥിയാണ് ദമ്പതിമാര്‍ക്കെതിരേ പരാതിയുമായി പോലീസിനെ സമീപിച്ചത്. ഡേറ്റിങ് ആപ്പായ ഗ്രിന്‍ഡര്‍ വഴി രണ്ടുവര്‍ഷം മുന്‍പാണ് പരാതിക്കാരനും പ്രതിയും പരിചയപ്പെടുന്നത്. തുടര്‍ന്ന് പ്രതിയും ഭാര്യയും ചേര്‍ന്ന് ദുര്‍മന്ത്രവാദത്തിന് ഇരയാക്കിയെന്നും കൊല്ലാന്‍ ശ്രമിച്ചെന്നുമാണ് പരാതിയിലെ ആരോപണം. പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയ പ്രതി കഴുത്ത് ഞെരിച്ചാണ് കൊല്ലാന്‍ ശ്രമിച്ചത്. ലൈംഗികവേഴ്ചയ്ക്കിടെ കൈകള്‍ കെട്ടിയിട്ടെന്നും ശരീരത്തിന്റെ വിവിധഭാഗങ്ങളില്‍ പൊള്ളലേല്‍പ്പിച്ചെന്നും പരാതിയില്‍ ആരോപിക്കുന്നുണ്ട്. ഒന്നാംപ്രതിയും രണ്ടാംപ്രതിയായ ഇയാളുടെ ഭാര്യയും ചേര്‍ന്ന് തന്നെ ലൈംഗിക അടിമയാക്കി മാറ്റിയെന്നും പരാതിയില്‍ പറയുന്നു.

ഐ.ഐ.ടി. വിദ്യാര്‍ഥിയുടെ പരാതിയില്‍ അന്വേഷണം തുടരുകയാണെന്നും ഉടന്‍തന്നെ അറസ്റ്റുണ്ടാകുമെന്നുമാണ് പോലീസിന്റെ പ്രതികരണം. പ്രതികളായ ദമ്പതിമാര്‍ ഉയര്‍ന്ന ജോലിയുള്ളവരും ഉന്നതവിദ്യാഭ്യാസമുള്ളവരുമാണെന്നും പോലീസ് പറഞ്ഞു.

Exit mobile version