ഭൂകമ്പസാധ്യത കൂടുതലുള്ള പ്രദേശങ്ങളിൽ ഒന്നാണ് തുർക്കി. എന്നിരിക്കിലും 31000 പരം ജീവൻ അതിനായി ബലി നൽകേണ്ടി വന്നത് ആ രാജ്യത്തിൻറെ അടിത്തറയെ തന്നെ ഇളക്കുന്നതാണ്. എന്നാൽ നിരാശകൾക്കിടയും അത്ഭുത പരമായ അതിജീവന കഥകളും ഭൂകമ്പത്തിനു ണ്ടായിട്ടുണ്ട്. ഇത് അതിലൊരു കഥയാണ്. ഒരു ധീരന്റെ കഥ.
തെക്കൻ തുർക്കിയിലെ ഹതായ് പ്രവിശ്യയിലാണ് നെക്ല കാമുസ് എന്ന് പേരുള്ള യുവതിയുടെ താമസം. ജനുവരി 27 ന് അവർ തന്റെ രണ്ടാമത്തെ മകന് ജന്മം നൽകി. ഒരുപാട് അന്വേഷണങ്ങൾക്കൊടുവിൽ അവന് യാഗിസ് എന്ന് പേരിട്ടു. ടർക്കിഷ് ഭാഷയിൽ ധീരൻ എന്ന് അർഥം വരുന്ന ആ പേര് അവനോളം മറ്റാർക്കും യോജിക്കില്ലെന്ന് കാലം തെളിയിച്ചു. വെറും 10 ദിവസങ്ങൾക്ക് ശേഷം പ്രാദേശിക സമയം 04:17 ന്, മകന്റെ കരച്ചിൽ കേട്ട് നെക്ല ഉണർന്നിരുന്നു. അവന് വിശക്കുന്നുണ്ടാകുമെന്ന് കരുതി പാലൂട്ടികൊണ്ടിരിക്കുമ്പോളാണ്, നാട് നടുങ്ങിയ ആ ശബ്ദം അവൾ കേട്ടത്. ഞെട്ടലുകൾക്ക് പോലും സമയം കിട്ടാതിരുന്ന നിമിഷം, അവളും പാൽമണം മാറാത്ത ആ പിഞ്ചു കുഞ്ഞും കെട്ടിടം തകർന്ന് അതിനടിയിൽ പെട്ടിരുന്നു. ശബ്ദങ്ങൾക്കും തകർച്ചയ്ക്കും ഒടുവിൽ കണ്ണ് തുറന്ന് നോക്കിയപ്പോൾ ചുറ്റും കെട്ടിടത്തിന്റെ അവശിഷ്ടങ്ങൾ മാത്രം. തകർന്നടിഞ്ഞു കിടക്കുന്ന തൊട്ടടുത്ത മുറിയിൽ ഭർത്താവും ഒരു മകനും ഉണ്ടായിട്ടിരുന്നു. അങ്ങോട്ടേക്ക് പോകാൻ അവൾ ആഗ്രഹിച്ചു. പക്ഷെ, അവർ ജീവനോടെ ഉണ്ടാകുമോ എന്നവൾ സംശയിച്ച് അലറി കരയാൻ തുടങ്ങി. കരച്ചിലിന് മറുപടിയായി ഭർത്താവും മൂത്ത മകനും മറുപടി നൽകി. ഇടിഞ്ഞ ചരിഞ്ഞ പഴുതിലൂടെ മകനുമൊത്തു അയാൾ അവൽക്കരികിലേക്ക് എതാൻ ശ്രമിച്ചെങ്കിലും അതിന് സാധിച്ചില്ല. അലമാര ഒടിഞ്ഞ അയാളുടെ പുറത്തൂടെ വീണു. കരുതലോടെ അയാൾ മകനെ രക്ഷിച്ചു. പരിക്കോടുകൂടി രക്ഷപെട്ട അവർ ഇരു മുറികളിലായി ഉറക്കെ സംസാരിച്ചു കൊണ്ട് ജീവിച്ചു.
എല്ലാം ശാന്തമായെന്ന് മനസിലുറപ്പിച്ച്, രക്ഷപെടുത്താൻ ആരെങ്കിലും വരുമെന്നും പ്രതീക്ഷിച്ച് സമയം തള്ളി നീക്കുമ്പോളാണ്, അടുത്ത ഭൂകമ്പ തുടർച്ച സംഭവിക്കുന്നത്. ഇത്തവണ കെട്ടിടം കൂടുതൽ ശക്തിയായി ഇടിയാൻ തുടങ്ങി മാത്രവുമല്ല ഭൂമി രണ്ടായി പിളരാനും ആരംഭിച്ചു. മതിൽ വീണ് തവിടി പൊടിയായി, മുറി കുലുങ്ങുന്നു, കെട്ടിടത്തിന്റെ സ്ഥാനം മാറുന്നു, അത് നിലച്ചപ്പോൾ, ഞാൻ ഒരു നില താഴേക്ക് വീണതായി എനിക്ക് മനസ്സിലായില്ല. 33 കാരിയായ യുവതി തന്റെ കുഞ്ഞിനെ നെഞ്ചിൽ കിടത്തി വാർഡ്രോബിനുള്ളിലേക്ക് കയറി കിടന്നു. പെയ്തുകൊണ്ടിരുന്നു കോൺക്രീറ്റ് കടകളിൽ നിന്ന് അവൾ രക്ഷപെട്ടു എന്ന് മനസിലാക്കാൻ അപ്പോഴും അവൾക്ക് സാധിച്ചില്ല.
മണ്ണിനടിയിൽ ആദ്യത്തെ ദിവസം
നെക്ലെ കണ്ണ് തുറന്നു നോക്കിയപ്പോൾ എങ്ങും ഇരുട്ട്. മറ്റൊന്നും കാണാൻ കഴിയുന്നില്ല. അതുകൊണ്ട് തന്നെ എന്താണ് സംഭവിക്കുന്നതെന്ന് മനസിലാക്കാൻ അവൾക്ക് മറ്റ് ഇന്ദ്രിയങ്ങളെ ആശ്രയിക്കേണ്ടി വന്നു. യാഗിസ് എപ്പോഴും നെഞ്ചിനോട് ചേർന്ന് കിടക്കുന്നുണ്ട്. മൂക്കിന്റെ ഭാഗത്തു മെല്ലെ കൈ വച്ച് നോക്കിയപ്പോൾ അവൾക്ക് ആശ്വാസമായി. അവൻ ഇപ്പോഴും ശ്വസിക്കുണ്ട്. കോൺക്രീറ്റ് കട്ടകളുടെ പൊടി കാരണം ശ്വാസം മുട്ടി തുടങ്ങിയിരിക്കുന്നു. മാത്രമല്ല, അസഹനീയമായ ചൂടുമുണ്ട്. അതിജീവിക്കാനാകുമോ എന്നവൾ സംശയിച്ചിരുന്നു സമയമായിരുന്നു അത്. മകന്റെ മൃദുലമായ ചർമ്മം, തീരെ സുഖകരമല്ലാത്ത കിടത്തം, അവൾ ധരിച്ചിരുന്ന വസ്ത്രങ്ങൾ എന്നിങ്ങനെ പരിമിതമായ അവസ്ഥയിൽ അവൾ നന്നേ ബുദ്ധിമുട്ടി.
രക്ഷപെടാൻ നടത്തിയ ശ്രമങ്ങളെല്ലാം നിർഫലമായി
![]()
അവൾ ഉറക്കെ അലറി വിളിക്കാൻ തുടങ്ങി. സഹായത്തിനായി അപേക്ഷിച്ച അവലയുടെ തൊണ്ട മുറിഞ്ഞു. ,മാത്രവുമല്ല നാവു പോലും വരണ്ടു തുടങ്ങി. തളർന്നപ്പോൾ വാർഡ്രോബിനു നേരെ കയ്യിൽ കിട്ടിയ എന്തൊക്കെയോ സാധനങ്ങൾ എടുത്ത് ആഞ്ഞടിച്ചു. പക്ഷെ കുറച്ചു സമയം കഴിഞ്ഞപ്പോൾ ഇത് ബുദ്ധിയല്ലെന്ന് അവൾക്ക് തോന്നി. കാരണം വാർഡ്രോബ തകർന്ന് അവശിഷ്ടങ്ങൾ തന്റെ മുകളിൽ വീഴുമോ എന്നവൾ ഭയന്നിരുന്നു. ഒരു കുഞ ഉണ്ടാകുമ്പോൾ കൂടെ ഉണ്ടാകുന്നത് അച്ഛനമ്മമാരുടെ പ്രതീക്ഷകൾ കൂടിയാണ്. അതൊക്കെ നഷ്ടപ്പെട്ട് തീർത്തും നിസ്സഹായായി ഞാൻ മണ്ണിനടിയിൽ കഴിഞ്ഞു. എന്റെ ഭർത്താവ്, മൂത്തകുട്ടി അവരുടെയൊക്കെ ചേതനയറ്റ ശരീരം ഓരോ നിമിഷവും എന്നെ തകർത്തു കൊണ്ടിരുന്നു. പക്ഷെ തുടർന് ജീവിക്കാനാകുമെന്ന പ്രതീക്ഷ ഇവനായിരുന്നു. യാഗീസിനെ ചൂണ്ട കട്ടി കൊണ്ട് നെക്ല പറഞ്ഞു.
വിശപ്പടക്കാൻ സ്വന്തം മുലപ്പാൽ ഭക്ഷിക്കാൻ ശ്രമിച്ചു
മണ്ണിലടിയിലും അമ്മയ്ക്ക് അമ്മയാകാനെ കഴിയൂ. അവനെ നോക്കേണ്ടത് സ്വന്തം കടമയാണെന്ന് തിരിച്ചറിഞ്ഞ് നെക്ലെ അവന് പാൽ നൽകി. വളരെ പരിമിതമായ സാഹചര്യത്തിൽ ഒന്ന് അനക്കാൻ പോലും കഴിയാതെ അവൾ അവന് പാൽ നൽകി. വിശപ്പും ദാഹവും കഠിനമായപ്പോൾ സ്വന്തം പാൽ കുറച്ചു കുടിക്കാൻ പോലും നെക്ല ശ്രമിച്ചിരുന്നു. പക്ഷെ അതും പരാചയപെടുകയായിരുന്നു. പതിയെ പതിയെ ആരോഗ്യം നഷ്ടപ്പെട്ടു. വെള്ളം എങ്കിലും കുടിക്കാൻ കിട്ടിയിരുന്നെങ്കിൽ എന്ന് അവൾ ചോദിച്ചു. പതിയെ പതിയെ പ്രതീക്ഷകൾ നഷ്ടമായി. മകനെ ചേർത്ത പിടിച്ച കൈകൾ മാത്രം ശക്തമായി അവശേഷിച്ചു.
രക്ഷാപ്രവർത്തനം
90 മണിക്കൂറിലധികം ഭൂമിക്കടിയിൽ കഴിഞ്ഞപ്പോൾ, നായ്ക്കൾ കുരയ്ക്കുന്ന ശബ്ദം നെക്ല കേട്ടു. അവൾ സ്വപ്നം കാണുകയാണോ എന്ന് സംശയിച്ചു. കുരയ്ക്കു പിന്നാലെ ശബ്ദങ്ങൾ മുഴങ്ങി.”നിങ്ങൾക്ക് സുഖമാണോ? അതെ എന്നാണെങ്കിൽ ഒരിക്കൽ മുട്ടുക, അവൾ മുട്ടി. അടഞ്ഞ ശബ്ദത്തിൽ പറഞ്ഞു. ഞാൻ ഇവിടെയുണ്ട്. രക്ഷാപ്രവർത്തകർ അവളെ കണ്ടെത്താൻ ശ്രദ്ധാപൂർവ്വം നിലത്തു കുഴിച്ചു.
ഇരുട്ടിനെ കീറിമുറിച്ച് അവളുടെ കണ്ണുകളിലേക്ക് ഒരു ടോർച്ച് വെളിച്ചം വീണു. ഇസ്താംബുൾ മുനിസിപ്പാലിറ്റി ഫയർ ഡിപ്പാർട്ട്മെന്റിലെ റെസ്ക്യൂ ടീം യാഗിസിന് എത്ര വയസ്സുണ്ടെന്ന് ചോദിച്ചപ്പോൾ, നെക്ലയ്ക്ക് അതുപോലും പറയാൻ ശക്തിയുണ്ടായിരുന്നില്ല.
രക്ഷ പ്രവർത്തനങ്ങൾ അവസാനിച്ച് ആശുപത്രിയിൽ എത്തിയപ്പോൾ അവളെ സ്വീകരിക്കാൻ കുടുംബാംഗങ്ങൾ എല്ലാം ഉണ്ടായിരുന്നു. തന്റെ ഭർത്താവ് ഇർഫാനും മൂന്ന് വയസ്സുള്ള മകൻ യിഗിത് കെരീമും അവശിഷ്ടങ്ങൾക്കിടയിൽ നിന്ന് രക്ഷപെട്ടന്നവൾ മനസിലാക്കി. ഭൂകമ്പം ആയ കുടുംബത്തെ മാത്രം വെറുതെ വിട്ടു. എന്നാൽ കാലുകൾക്കും ഗുരുതരമായി പരിക്കേറ്റ ഇവരെ മണിക്കൂറുകൾക്കകം അദാന പ്രവിശ്യയിലെ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു.
Discussion about this post