മൃഗങ്ങൾ എന്നും നമ്മുക്കൊരു അത്ഭുതമാണ്. സ്നേഹം വേണ്ടത് നമ്മൾ മനുഷ്യർക്ക് മാത്രമാണോ? അല്ല കാട്ടിലെ കൊമ്പന്മാർക്കും സ്നേഹത്തോടെ നെറുകയിൽ ഒരു ഉമ്മ കൊടുത്താൽ സന്തോഷമാകുമെന്ന്, ഇത് കണ്ടാൽ നമ്മുക് മനസിലാകും. കാട്ടിലൂടെ സഞ്ചരിക്കുന്ന മനുഷ്യന്റെ വാത്സല്യത്തോടെ ഉള്ള ചുംബനം ഏറ്റു വാങ്ങി കൊണ്ട് നിൽക്കുന്ന കൊലകൊമ്പൻ. കരയിലെ ഏറ്റവും വല്യ ജീവി ഒരു മനുഷ്യനുമുമ്പിൽ നിസ്സാരമായി നില്കുന്നത് കണ്ടാൽ ആരും അത്ഭുതപ്പെട്ടു പോകും.
ശലഭങ്ങൾക്ക് മൂങ്ങയുടെ കണ്ണ് വന്നാൽ എങ്ങനെയുണ്ടാകും. അതുപോലൊരു ശലഭമാണിത്. ചിറകുകളിൽ മൂങ്ങകണ്ണുമായൊരു ശലഭ കുട്ടി. നിശാശലഭങ്ങളും അതിന്റെ ഏറ്റവും വലിയ ഇനങ്ങളിൽ ഒന്നായ ബ്രഹ്മൈഡേ കുടുംബത്തിൽ നിന്നുള്ള ഒരു നിശാശലഭമാണ് ബ്രാഹ്മിയ വാലിച്ചി, മൂങ്ങ പുഴു എന്നും അറിയപ്പെടുന്നു. ഇന്ത്യയുടെ വടക്ക്, നേപ്പാൾ, ഭൂട്ടാൻ, മ്യാൻമർ, ചൈന, തായ്‌വാൻ, ജപ്പാൻ എന്നിവിടങ്ങളിലാണ് ഇത് കാണപ്പെടുന്നത്. മൂങ്ങ നിശാശലഭം രാത്രി സഞ്ചാരിയാണ്.
ഗാംഭീര്യം എന്ന് പറഞ്ഞാൽ ഇതാണ് ഗാംഭീര്യം. തടികൾക്കിടയിൽ സൂര്യാസ്തമയം കാണുന്ന ചീറ്റപ്പുലിയെ കണ്ടാൽ നര സിംഹത്തിലെ മോഹനലാൽ തോറ്റുപോകും. കരയിലെ ഏറ്റവും വേഗതയേറിയ സസ്തനി, ചീറ്റയ്ക്ക് ചെറിയ ദൂരങ്ങളിൽ മണിക്കൂറിൽ 60 അല്ലെങ്കിൽ ഒരുപക്ഷേ 70 മൈൽ വേഗത കൈവരിക്കാൻ കഴിയും. എന്നിരുന്നാലും, ഇത് സാധാരണയായി അതിന്റെ പകുതി വേഗതയിൽ മാത്രമേ ഇരയെ പിന്തുടരുകയുള്ളൂ. ഒരു വേട്ടയ്ക്ക് ശേഷം, ഒരു ചീറ്റയ്ക്ക് ഭക്ഷണം കഴിക്കുന്നതിന് മുമ്പ് ശ്വാസം പിടിക്കാൻ അര മണിക്കൂർ വേണം. അത്രയും വലിയ ഭീകരൻ ഇത്രയും സമാധാനം ആയി ഇരിക്കുന്ന ഒരു കാഴ്ച മറ്റെവിടെയും നിങ്ങൾക്ക് കാണാൻ കഴിയില്ല.
സ്വന്തം പ്രീയപ്പെട്ടവളെ ചുമലിൽ ചുമന്ന് നടക്കുന്ന കോല കരടികളെ കാണാൻ എന്തൊരു ചന്തമാണ്. ഓസ്‌ട്രേലിയയിൽ നിന്നുള്ള ഒരു അർബോറിയൽ സസ്യഭുക്കായ മാർസുപിയലാണ് കോല കരടി . ഫാസ്കോലാർക്റ്റിഡേ കുടുംബത്തിന്റെ നിലവിലുള്ള ഒരേയൊരു പ്രതിനിധിയും അതിന്റെ ഏറ്റവും അടുത്ത ബന്ധുക്കൾ വോംബാറ്റുകളുമാണ്. അസാമാന്യമായ ഭാഗിയുള്ള ഇവരെ കാണുമ്പോൾ തന്നെ നമ്മുടെ കണ്ണുകൾക്ക് ഒരു കുളിരാണ്.
ജെറമി വേഡ് എന്ന സഞ്ചാരി ലോകത്തിന് പരിചയപ്പെടുത്തിയ ഏറ്റവും വൃത്തികെട്ടതും അപകടകാരിയുമായ ഒരു ജീവിയാണ് ഇത്. റിവർ മോൺസ്റ്റേഴ്‌സ് എന്ന് പേരിട്ട ഒരു പ്രോഗ്രാമിൽ ആണ് ഇദ്ദേഹം ഈ ചിത്രം പങ്കുവച്ചത് .വളരെ ഭീകരമായ ഈ മത്സ്യത്തിന്റെ ചിത്രം തന്നെ നമ്മെ ഭയപ്പെടുത്തുണ്ടാകും.
ക്രൈസ്റ്റ് ചർച്ചിന്റെ പ്രാന്തപ്രദേശത്ത് സ്ഥിതി ചെയ്യുന്ന 80 ഹെക്ടർ സ്ഥലത്ത് സ്ഥിതി ചെയ്യുന്ന ന്യൂസിലൻഡിലെ ഒരേയൊരു ഓപ്പൺ റേഞ്ച് മൃഗശാലയാണ് ഒറാന വൈൽഡ് ലൈഫ് പാർക്ക്. പെൺസിഹങ്ങളുടെ ഒരു വലിയ നിര തന്നെ ഇവിടെ ഉണ്ട്. ട്രക്കിൽ സഞ്ചരിക്കുന്ന വേളയിൽ അവരെ അടുത്ത് കാണാനുള്ള ഒരു അവസരം നമ്മുക്ക് ലഭിക്കും. വളരെ മനോഹരമാണ് ഈ കാഴ്ച. മനുഷ്യന് തീരെ മെരുങ്ങി കൊടുക്കാത്ത ഇത്തരം കാട്ടു മൃഗങ്ങളോട് അടുക്കാൻ ഓപ്പൺ റേഞ്ച് മൃഗശാലകൾ സഹായമായേക്കും.
മനുഷ്യൻ കൽപ്പിച്ച് നല്കിയതിനേക്കാൾ ബുദ്ധിശക്തി പ്രകടിപ്പിക്കാൻ കഴിവുള്ളവരാണ് മൃഗങ്ങൾ. മുകളിലെ ചിത്രങ്ങളെല്ലാം അത് വ്യക്തമായി പറഞ്ഞു തരും. ജന്തുവർഗം എന്നും മനുഷ്യൻ അത്ഭുതമാണ്. ഇന്നും അതിനൊരു കുറവും സംഭവിച്ചിട്ടില്ല.