കൂട്ട അവധിയെടുത്ത് ഉല്ലാസയാത്ര പോയ ജീവനക്കാര്‍ തിരിച്ചെത്തി, സ്‌പോണ്‍സേഡ് യാത്രയല്ലെന്ന് മാനേജര്‍

ആകെ 63 ജീവനക്കാർ മാത്രമുള്ള കോന്നി താലൂക്ക് ഓഫീസിലെ 39 പേരാണ് വെള്ളിയാഴ്ച അവധിയെടുത്തത്. ഇതില്‍ 17 പേര്‍ ഔദ്യോഗികമായി അവധിക്ക് അപേക്ഷിച്ച് ടൂര്‍ പോവുകയായിരുന്നു. തഹസില്‍ദാര്‍ ഉള്‍പ്പെടെയുള്ള ബാക്കി 22 പേര്‍ അനധികൃതമായി അവധിയില്‍ പ്രവേശിച്ചതായാണ് വിവരം.

കൂട്ട അവധിയെടുത്ത് വിനോദയാത്ര പോയ കോന്നി താലൂക്ക് ഓഫീസ് ജീവനക്കാര്‍ തിരിച്ചെത്തിയിരിക്കുകയാണ്. ഉല്ലാസയാത്ര വിവാദമായതോടെ ഓഫീസിന്റെ ഏഴയലത്ത് അടുക്കാതെയാണ് രണ്ടു ദിവസത്തെ യാത്ര പൂര്‍ത്തിയാക്കി ജീവനക്കാർ രാത്രി മൂന്ന് മണിയോടെ വീടുകളിലേക്ക് തിരിച്ചെത്തിയത്.

ആകെ 63 ജീവനക്കാർ മാത്രമുള്ള കോന്നി താലൂക്ക് ഓഫീസിലെ 39 പേരാണ് വെള്ളിയാഴ്ച അവധിയെടുത്തത്. ഇതില്‍ 17 പേര്‍ ഔദ്യോഗികമായി അവധിക്ക് അപേക്ഷിച്ച് ടൂര്‍ പോവുകയായിരുന്നു. തഹസില്‍ദാര്‍ ഉള്‍പ്പെടെയുള്ള ബാക്കി 22 പേര്‍ അനധികൃതമായി അവധിയില്‍ പ്രവേശിച്ചതായാണ് വിവരം.

ഇതൊന്നും അറിയാതെ വിവിധ ആവശ്യങ്ങളുമായി താലൂക്ക് ഓഫീസിലെത്തിയ പൊതുജങ്ങളെ എതിരേറ്റത് ഒഴിഞ്ഞ സീറ്റുകളായിരുന്നു, സംഭവം വാർത്തയായതോടെ കെ.യു. ജനിഷ്‌കുമാര്‍ എം.എല്‍.എ. നേരിട്ട് താലൂക്ക് ഓഫീസിലെത്തുകയും ജീവനക്കാരുടെ ഹാജര്‍നില പരിശോധിക്കുകയും ചെയ്തു. ഇതില്‍നിന്നാണ് ആകെ 39 പേര്‍ അനധികൃതമായും വിനോദയാത്ര പോകാനുമൊക്കെയി അവധിയെടുത്തെന്ന് മനസ്സിലാക്കിയത്. അതിനിടെ ഒപ്പിട്ട ചിലര്‍ ഓഫീസിലുണ്ടായിരുന്നില്ല എന്നതും കണ്ടെത്തി. ഇതോടെ ജനിഷ് കുമാര്‍ വിഷയം നേരിട്ട് റവന്യൂ മന്ത്രിയെ വിവരമറിയിക്കുകയായിരുന്നു.

കൂട്ട അവധിയെടുത്തത് സംബന്ധിച്ച് സമഗ്രമായ അന്വേഷണം നടത്താന്‍ പത്തനംതിട്ട ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ്. അയ്യരെ ചുമതലപ്പെടുത്തിയതായി റവന്യൂ മന്ത്രി അറിയിച്ചു. അഞ്ച് ദിവസത്തിനകം അന്വേഷിച്ച് റിപ്പോർട്ട് കൊടുക്കാനാണ് മന്ത്രി എഡിഎമ്മിന് നിർദേശം നൽകിയത്. അതേ സമയം ജീവനക്കാർക്കെതിരെ നടപടി സ്വീകരിക്കുന്നതിന് പകരം അവരെ സംരക്ഷിക്കാനാണ് എഡിഎം ശ്രമിക്കുന്നതെന്ന്‌ ആരോപിച്ച കെ യു ജനീഷ്‌ കുമാർ എംഎൽഎ രംഗത്തെത്തി. ജീവനക്കാർ കൂട്ട അവധി എടുത്ത് ഉല്ലാസയാത്ര പോയതിൽ നടപടിയെടുക്കേണ്ടതിന് പകരം എംഎൽഎക്ക് രേഖകൾ പരിശോധിക്കാൻ എന്ത് അധികാരമാണുള്ളതെന്ന് ചോദിക്കുകയാണ് എഡിഎം ചെയ്‌തത് എന്നും. എഡിഎമ്മിനെതിരെ മുഖ്യമന്ത്രിക്കും സ്‌പീക്കർക്കും പരാതി നൽകുമെന്നും എംഎൽഎ പറഞ്ഞു.

ഇതിനിടെ ജീവനക്കാർ ഉല്ലാസ യാത്രസ്‌പോണ്‍സര്‍ ചെയ്തത് ആണെന്ന തരത്തിലും വാർത്തകൾ ഉയർന്നു, വൈകാതെ സ്പോൺസർ ടൂർ ആരോപണം തള്ളി ട്രാവൽസ് മാനേജറും രംഗത്തെത്തി. യാത്രയുടെ പണം വാങ്ങിയാണ് ബസ് പോയതെന്നും ട്രാവൽസിലെ ഡ്രൈവർ മുഖേനയാണ് ജീവനക്കാർ ബസ് ബുക്ക്‌ ചെയ്തതെന്നും മാനേജർ വ്യക്തമാക്കി.

സംഭവത്തിൽ റവന്യു മന്ത്രി അടക്കം കർശന നടപടി എടുക്കുമെന്ന് പറയുമ്പോഴും ഉദ്യോഗസ്ഥർക്ക് അനുകൂലമായ നിലപടാണ് വിവിധ സംഘടനകൾ സ്വീകരിച്ചിട്ടുള്ളത്, പതിവുപോലെ പാർട്ടി ഇടപ്പെട്ട് സംഭവം ഒത്തു തീപ്പാക്കാനാണ് സാധ്യത.

 

Exit mobile version