തെക്കൻ തുർക്കിയിലും വടക്കൻ സിറിയയിലും തിങ്കളാഴ്ച നടന്ന ഭൂകമ്പത്തിൽ അതിജീവിച്ചവർക്കായി നടത്തുന്ന തിരച്ചിൽ അതിവേഗം പുരോഗമിക്കുകയാണ്. ആശങ്കകൾ വർധിക്കുന്നുണ്ടെങ്കിലും നേരിയ ആശ്വാസമായി ബ്രിട്ടന്റെ സ്പെഷ്യൽ ഫോഴ്സും തിരച്ചിലിൽ ചേരുന്നുണ്ട്. ഭൂകമ്പത്തിൽ 9,000 ലധികം മരണം നടന്നതായി ഏറ്റവും പുതിയ കണക്കുകൾ സൂചിപ്പിക്കുന്നു. WHO യുടെ കണക്കുകൾ പ്രകാരം മരണ സംഖ്യ 8 മടങ്ങ് വർധിക്കാനാണ് സാധ്യത . തുർക്കിയുടെ ഡിസാസ്റ്റർ മാനേജ്മന്റ് ഏജൻസിയുടെ കണക്ക് പ്രകാരം ഏകദേശം 6,234, പരം മനുഷ്യർ ഇതിനകം മരിച്ചു കഴിഞ്ഞു. സിറിയയുടെ മരണനിരക്ക് കൃത്യമായി രേഖപെടുത്താനായിട്ടില്ല എങ്കിലും 2,500 പരം ആൾകാർ മരണമടഞ്ഞു എന്നാണ് നാഷണൽ മാധ്യമങ്ങൾ പറയുന്നത്. വൈഡ് ഹാറ്റ് റെസ്ക്യൂ ടീം ഇന്ന് 1,280 ഓളം മനുഷ്യരുടെ ശരീരങ്ങൾ നിയന്ത്രിത മേഖലയിൽ നിന്ന് കണ്ടെത്തി.
റോഡുകൾ തകർന്ന സാഹചര്യത്തിൽ സിറിയയുടെ അന്വേഷണങ്ങൾ ഏകദേശം വഴിമുട്ടിയ അവസ്ഥയിലാണ്. എങ്കിലും ചില നാഷണൽ എയ്ഡഡ് ഏജൻസികൾ തിരച്ചിലുകൾ നടത്തുന്നുണ്ട്. എന്നാൽ ഇതൊന്നും അത്ര ഫലം കാണുന്നില്ല. പക്ഷെ, അത്ഭുതകരമായി സിറിയൻ നഗരം ഇദ്ലിബിൽ നിന്ന് ആറംഗങ്ങൾ അടങ്ങുന്ന ഒരു കുടുംബത്തെ രക്ഷപെടുത്താനായി.
20 ലക്ഷത്തിൽ പരം ജനങ്ങളുടെ ജീവിതത്തെ ബാധിച്ച ഈ ദുരന്തത്തിന് പിന്തുണ പ്രഖ്യാപിച്ചു കൊണ്ട് തുർക്കി-സിറിയ രാജ്യങ്ങളുടെ അയാൾ രാജ്യങ്ങളും മറ്റുള്ളവയും മുന്നോട്ട് വരുന്നുണ്ട്. ഇറ്റലി, യുഎസ്, ഇസ്രായേൽ, തായ്വാൻ എന്നീ രാജ്യങ്ങൾ സ്പെഷ്യലിസ്റ്റ് ടീമുകൾ, സ്നിഫർ ഡോഗ്, ഉപകരണങ്ങൾ എന്നി സഹായങ്ങൾ നൽകുന്നുണ്ട്.
Discussion about this post