തുർക്കിയിൽ തകർന്നു വീണ കെട്ടിടാവശിഷങ്ങൾക്കിടയിൽ ഇപ്പോഴും നൂറുകണക്കിനാളുകൾ ജീവനുവേണ്ടി മല്ലിടുകയാണ്. ലോകത്തിലെ ഏറ്റവും സജീവമായ ഭൂകമ്പ സാധ്യതാ മേഖലകളിൽ ഒന്നായ തുർക്കി, കഴിഞ്ഞ രണ്ട് പതിറ്റാണ്ടിനിടെ അനുഭവപ്പെട്ട ഏറ്റവും വലിയ ഭൂകമ്പത്തിന്റെ നടുക്കത്തിലാണ്.
ഭൂകമ്പത്തെ തുടർന്ന് ഇതിനോടകം 300 ജീവനുകൾ പൊളിഞ്ഞതായാണ് ഔദ്യോഗിക സ്ഥിരീകരണം, കൂറ്റൻ കെട്ടിടങ്ങൾ തകർന്നു വീഴുന്നത്തിന്റെ ഭയപ്പെടുത്തുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
ഭൂകമ്പത്തിൽ നിരവധി കെട്ടിടങ്ങൾക്കടക്കം വ്യാപകമായ നാശനഷ്ടങ്ങൾ ഉണ്ടായതായാണ് റിപ്പോർട്ട്. അയൽരാജ്യങ്ങളായ സിറിയ, ലെബനോൻ, സൈപ്രസ് എന്നിവിടങ്ങളിലും ഭൂകമ്പത്തിന്റെ പ്രകമ്പനങ്ങൾ അനുഭവപ്പെട്ടതായാണ് വിവരം. സിറിയയിൽ അടക്കം നിരവധി കെട്ടിടങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചതായാണ് റിപ്പോർട്ട്.
റിക്ടർ സ്‌കെയിലിൽ 7.8 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം തെക്കുകിഴക്കൻ തുർക്കിയിലെ ഗാസിയാൻടേപിന് സമീപത്താണ് അനുഭവപ്പെട്ടത്. പ്രാദേശിക സമയം പുലർച്ചെ 4.17ന് 17.9 കിലോമീറ്റർ ആഴത്തിലാണ് ഭൂചലനം ഉണ്ടായത് എന്ന് യു.എസ്. ജിയോളജിക്കൽ സർവേ അറിയിച്ചു. അതേസമയം ഭൂകമ്പത്തിന്റെ തീവ്രത 7.4 ആണെന്ന് തുർക്കിയുടെ ദുരന്ത നിവാരണ എജൻസിയായ അഫാഡ് വ്യക്തമാക്കി.
ആദ്യ ഭൂകമ്പം ഉണ്ടായി 15 മിനിറ്റിന് ശേഷം 6.7 തീവ്രത രേഖപ്പെടുത്തിയ തുടർ ഭൂചലനം ഉണ്ടായതായി യുഎസ്ജിഎസ് അറിയിച്ചു. സിറിയൻ അതിർത്തിയിലുള്ള തുർക്കിയുടെ പ്രധാന വ്യവസായ കേന്ദ്രമാണ് ഗാസിയാൻടേപ്, ഈ മേഖലയിൽ അനവധി കെട്ടിടങ്ങൾക്കടക്കം വ്യാപകമായ നാശനഷ്ടങ്ങൾ ഉണ്ടായതായാണ് റിപ്പോർട്ട്.
ഭൂകമ്പത്തെ തുടർന്നുണ്ടായ നാശനഷ്ടങ്ങളെ കുറിച്ചോ ആളപായങ്ങളെ കുറിച്ചോ തുർക്കി ഇതുവരെ ഔദ്യോഗികമായി അറിയിപ്പ് നൽകിയിട്ടില്ല. 34 കെട്ടിടങ്ങള്‍ തകര്‍ന്നതായി പ്രവിശ്യ ഗവര്‍ണറെ ഉദ്ധരിച്ച് അനദോലു ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നു.
തുര്‍ക്കിയുടെ ദക്ഷിണ മേഖലയിലെ കഹ്രമന്‍മാരയില്‍ നുര്‍ദഗി, ഗാസിയന്റെപ് പ്രവിശ്യകള്‍ക്കു മധ്യേ 24 കിലോമീറ്റര്‍ ആഴത്തിലാണ് പ്രധാന ഭൂചലനത്തിന്റെ പ്രഭവ കേന്ദ്രം. രാജ്യത്ത് അതീവ ജാഗ്രത നിര്‍ദേശം നല്‍കിയതായി സര്‍ക്കാര്‍ അറിയിച്ചു. ദുരന്തത്തില്‍ പെട്ടവര്‍ക്കായി തിരച്ചില്‍ തുടരുകയാണെന്ന് പ്രസിഡന്റ് റീസെപ് തയ്യിപ് എര്‍ദഗോണ്‍ അറിയിച്ചു.
1999ലാണ് ഏറ്റവും ഒടുവിൽ ഭൂകമ്പം തുർക്കിയിൽ അനുഭവപ്പെട്ടത്. കനത്ത നാശമാണ് ഭൂകമ്പം വിതച്ചത്. 7.4 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം ഡ്യുസെ നഗരത്തെ തകർത്തു. 17,000 ആളുകളാണ് ഭൂകമ്പത്തിൽ കൊല്ലപ്പെട്ടത്. ഇസ്താംബുളിൽ മാത്രം ആയിരത്തോളം പേർക്ക് ജീവൻ നഷ്ടമായി. 2020 ജനുവരിയിൽ ഇലാസിഗിലുണ്ടായ ഭൂകമ്പത്തിൽ 40 പേർക്ക് ജീവൻ നഷ്ടമായി.
Discussion about this post