നീണ്ട കാലത്തേ കാത്തിരിപ്പിന് ശേഷം 2022 ലാണ് പ്രിയങ്ക നിക്ക് ദമ്പതികളുടെ ജീവിയത്തിലേക്ക് ആ പെൺ വസന്തം വന്നെത്തിയത്. ആരോഗ്യ പ്രശ്നങ്ങൾ കാരണം ഗര്‍ഭം ധരിക്കാൻ ബഹുദ്ധിമുട്ടുകൾ ഉണ്ടായിരുന്നത് കൊണ്ട് തന്നെ പ്രിയങ്ക ചോപ്രയ്ക്ക് വാടക ഗർഭ പത്രം അല്ലാതെ മറ്റൊരു വഴിയും ഉണ്ടായിട്ടിരുന്നില്ല. അത് കൊണ്ട് തന്നെ അവർ സറോഗസിയിൽ അഭയം പ്രാപിച്ചു.ഇതിന് പിന്നാലെ മകളുമൊന്നിച്ചുള്ള നിമിഷങ്ങളുടെ ചിത്രങ്ങളും മാതൃത്വത്തെ കുറിച്ചും പ്രിയങ്ക ഇന്‍സ്റ്റഗ്രാമില്‍ കുറിപ്പുകളും ചിത്രങ്ങളും പങ്കുവെച്ചിരുന്നു. ഇത്രയും നമ്മുക്കെല്ലാം പരിചിതമായ കഥയാണ്.
പക്ഷെ മകളുടെ പിറവിക്ക് പിന്നിലെ സംഭവ ബഹുലത പ്രിയങ്ക ഒരു അഭിമുഖത്തിലൂടെ ഇപ്പോൾ വെളിപ്പെടുതുകയാണ്. ഇപ്പോള്‍ മകളുടെ ജനന സമയത്തുണ്ടായ സങ്കീര്‍ണതകളെ കുറിച്ച് മനസ് തുറക്കുകയാണ് പ്രിയങ്ക. വോഗിന് നല്കിയ അഭിമുഖത്തിലാണ് താരം മകളെക്കുറിച്ച് പറഞ്ഞത്. മാസം തികയാതെ ജനിച്ച കുഞ്ഞ് മൂന്ന് മാസത്തോളം എന്‍ഐസിയുവില്‍ ഡോക്ടര്‍മാരുടെ നിരീക്ഷണത്തിലായിരുന്നുവെന്ന് പ്രയങ്ക പറയുന്നു. മകളെ ജീവനോടെ തിരിച്ചുകിട്ടുമോ എന്നും പോലും ആശങ്കപ്പെട്ട സമയമായിരുന്നു അതെന്നും പ്രിയങ്ക വ്യക്താക്കുന്നു.
‘അവള് ജനിക്കുമ്പോള്‍ ഞാനും നിക്കും ഓപ്പറേഷന് തിയേറ്ററില്‍ ഉണ്ടായിരുന്നു. തീരെ ചെറുതായിരുന്നു അവള്. എന്റെ കൈയിനേക്കാള്‍ ചെറുത്. ഇന്റന്‍സീവ് കെയര്‍ യൂണിറ്റില്‍ മകളെ പരിപാലിച്ച നഴ്സുമാരെ ഞാന്‍ കണ്ടു. അവര്‍ ദൈവത്തിന്റെ പ്രതിരൂപങ്ങളാണ്. ഞാനും നിക്കും അവിടെത്തന്നെ ഉണ്ടായിരുന്നു. എന്റേയും നിക്കിന്റേയും നെഞ്ചിന്റെ ചൂടുപറ്റി അവള് ഉറങ്ങി. ഓരോ ദിവസവും ഞങ്ങള്‍ അവിടെത്തന്നെ ചിലവഴിച്ചു.
ആരോഗ്യപ്രശ്നമുള്ളതിനാല്‍ എനിക്ക് കുഞ്ഞിനെ ഗര്‍ഭം ധരിക്കാന്‍ കഴിയുമായിരുന്നില്ല. ഒരു കുഞ്ഞിനെ കിട്ടാന്‍ വാടക ഗര്‍ഭധാരണമായിരുന്നു വഴി. വാടക ഗര്‍ഭധാരണത്തിന് തയ്യാറായ സ്ത്രീ വളരെ ദയയും സ്നേഹവുമുള്ളവരായിരുന്നു. ആറ് മാസം ഞങ്ങളുടെ അമൂല്യമായ നിധിയെ അവര്‍ എല്ലാ രീതിയിലും സംരക്ഷിച്ചു.’ പ്രിയങ്ക അഭിമുഖത്തില്‍ മനസ് തുറയ്ക്കുന്നു.
മകള്‍ക്കൊപ്പമുള്ള ഫോട്ടോഷൂട്ടിന്റെ ചിത്രങ്ങളും വോഗ് മാഗസിനിലുണ്ട്. ആദ്യമായാണ് മകള്‍ക്കൊപ്പം ഒരു മാഗസിന് വേണ്ടി പ്രിയങ്ക ഫോട്ടോഷൂട്ട് നടത്തുന്നത്. രണ്ട് പേരും ചുവന്ന വസ്ത്രമാണ് ധരിച്ചിരിക്കുന്നത്. മകളുടെ മുഖം വ്യക്തമാകാത്ത രീതിയിലുള്ളതാണ് ചിത്രങ്ങള്‍.
Discussion about this post