തിരുവനന്തപുരം∙ ധനമന്ത്രി കെ.എൻ.ബാലഗോപാൽ നിയമസഭയിൽ സംസ്ഥാന ബജറ്റ് അവതരിപ്പിക്കുന്നു. കേരളം വളർച്ചയുടെയും അഭിവൃദ്ധിയുടെയും പാതയിൽ തിരിച്ചെത്തിയെന്ന് ധനമന്ത്രി. കോവിഡ്, ഓഖി, തുടങ്ങിയ വെല്ലുവിളികളെ ധീരമായി അതിജീവിച്ചു. ആഭ്യന്തര ഉൽപാദനം വർധിച്ചു. കേരളം വളർച്ചയുടെ പാതയിലേക്കു വന്നു എന്നാണ് സാമ്പത്തിക സർവേയെന്നും ധനമന്ത്രി പറഞ്ഞു.
- സ്ത്രീസുരക്ഷയുമായി ബന്ധപ്പെട്ട് പ്രാബല്യത്തിൽ വരുത്തിയിട്ടുള്ള വിവിധ നിയമങ്ങളുടെയും ഭരണഘടനാ വ്യവസ്ഥകളുടെയും നടപ്പാക്കൽ അവലോകനത്തിനും അവ ശക്തിപ്പെടുത്തുന്നതിനുമായി 14 കോടി രൂപ ബജറ്റിൽ വകയിരുത്തി ധനമന്ത്രി
- സ്കൂളുകളിലെ സൈക്കോ സോഷ്യൽ പദ്ധതികൾക്കായി 51 കോടി രൂപ
- സാനിറ്ററി നാപ്കിനുകൾക്ക് പകരമായി കൂടുതൽ പരിസ്ഥിതി സൗഹൃദവും ചെലവ് കുറഞ്ഞതുമായ മെൻസ്ട്രൽ കപ്പുകളുടെ ഉപയോഗം പ്രേത്സാഹിപ്പിക്കാൻ സർക്കാർ ഉദ്ദേശിക്കുന്നു. ഇതിനായി സ്കൂളുകൾ, കോളേജുകൾ, തൊഴിലിടങ്ങൾ എന്നിവിടങ്ങളിൽ സർക്കാർ തലത്തിൽ ബോധവൽക്കരണവും പ്രചരണവും സംഘടിപ്പിക്കും. ഇതിന് 10 കോടി രൂപ നീക്കിവച്ചിട്ടുണ്ട്.
- ജെൻഡർ പാർക്കിന്റെ പ്രവർത്തനങ്ങൾക്കായി 10 കോടി രൂപ വകയിരുത്തി.
- അങ്കണവാടി കുട്ടികൾക്ക് പോഷകാഹാരം ഉറപ്പാക്കാൻ ആഴ്ചയിൽ രണ്ട് ദിവസം മുട്ടയും പാലും നൽകുന്ന പദ്ധതിയുടെ നടത്തിപ്പിനായി 63.5 കോടി രൂപ വകയിരുത്തി.
- സംസ്ഥാനത്ത് ക്രഷുകൾ കൂടുതലായി ആരംഭിക്കേണ്ടത് അത്യാവശ്യമാണ്.
- ഐടി വ്യവസായ രംഗത്തുള്ളവരുമായുള്ള ചർച്ചയിൽ,
- തൊഴിൽ ശാലകൾക്ക് സമീപം വയോജനങ്ങൾക്ക് ഡേ കെയർ കേന്ദ്രങ്ങൾ
- തദ്ദേശസ്ഥാപനങ്ങൾ, ജനകീയ സമിതികൾ എന്നിവയുടെ സഹകരണത്തോടെ കൂടുതൽ ഡേ കെയർ സെന്ററുകൾ, ക്രഷുകൾ ആരംഭിക്കാനുള്ള നടപടികൾ തുടങ്ങും. ഇതിനായി 10 കോടി രൂപ
- കേരള സംസ്ഥാന വനിതാ വികസന കോർപ്പറേഷന്റെ പദ്ധതികൾക്കായി 19.3 കോടി രൂപ വകയിരുത്തി. നിലവിലുള്ള 28 പോക്സോ ഫാസ്റ്റ്ട്രാക്ക് കോടതികളുടെ തുടർച്ചയായ പ്രവർത്തനങ്ങൾക്കായും 28 പുതിയ കോടതികൾ സ്ഥാപിക്കാനും ലക്ഷ്യമിട്ടുള്ള പദ്ധതിയുടെ ഭാഗമായി 8.5 കോടി രൂപ വകയിരുത്തി.
- സംയോജിത ശിശു സംരക്ഷണ പദ്ധതിയുടെ സംസ്ഥാനവിഹിതമായി 13 കോടി രൂപ വകയിരുത്തി. ഇതിലേക്ക് കേന്ദ്രവിഹിതമായി 19.50 കോടി രൂപ പ്രതീക്ഷിക്കുന്നതായും മന്ത്രി
Discussion about this post