കേന്ദ്ര ബജറ്റ് 2023-24 ഇങ്ങനെ

കേന്ദ്ര ബജറ്റ് 2023 പാര്‍ലമെന്റില്‍ ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ അവതരിപ്പിച്ചു

ഡല്‍ഹി: കേന്ദ്ര ബജറ്റ് 2023 പാര്‍ലമെന്റില്‍ ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ അവതരിപ്പിച്ചു. രണ്ടാം നരേന്ദ്രമോദി സർക്കാരിൻറെ അവസാന സമ്പൂർണ്ണ ബജറ്റ് ആണ് ധനമന്ത്രി അവതരിപ്പിച്ചത്.

ഇന്ത്യ അതിവേഗം വളരുന്ന രാജ്യം ആണ് എന്ന് അഭിപ്രായപ്പെട്ട മന്ത്രി വ്യവസായ രംഗത്ത് രാജ്യം നവീകരിക്കപ്പെട്ടെന്നും അഭിപ്രായപ്പെട്ടു

സാമ്പത്തിക സുരക്ഷിതത്വം ഉറപ്പുവരുത്തുക എന്നതാന് സർക്കാർ ലക്ഷ്യം എന്നും എല്ലാവർക്കും വികസനം എന്നതാണ് സർക്കാർ നയം എന്നും വ്യക്തമാക്കി, കോവിഡ് കാലത്ത് പട്ടിണിയില്ലെന്ന് ഉറപ്പാക്കി സർക്കാർ എല്ലാവരിലേക്കും അരിയും ഗോതമ്പും എത്തിച്ചു, ലോകം ഇന്ത്യയുടെ സമ്പത് ശക്തി തിരിച്ചറിയുന്നു എന്നും അഭിപ്രായപ്പെട്ടും,

കൃഷിക്ക് ഡിജിറ്റൽ പ്ലാറ്റ്ഫോം, ടൂറിസം രംഗത്ത് സമഗ്ര വികസനം, ഹരിത ചട്ടങ്ങൾ പാലിച്ചു പദ്ധതികൾ, യുവശക്തിക്കും സ്ത്രീശക്തിക്കും സാമ്പത്തിക വളർച്ചയ്ക്ക് വേഗം കൂട്ടും, സമ്പദ്ഘടന ശക്തമാക്കും, ആഗോള പ്രതിസന്ധിക്കിടയിലും രാജ്യത്തിന് നേട്ടം ഉണ്ടാക്കാൻ ആയി എന്നും മന്ത്രി പറഞ്ഞു

കർഷകർക്കും വ്യവസായികൾക്കും ഏകജാലക സൗകര്യം, പുതിയ കാർഷിക ഉത്തേജക ഫണ്ട്, എല്ലാ കർഷകർക്കും ഡിജിറ്റൽ സൗകര്യം, കൃഷിക്ക് ഡിജിറ്റൽ പ്ലാറ്റ്ഫോം, കാർഷിക ഉത്തേജക ഫണ്ട് നടപ്പിലാക്കും, ഉന്നത നിലവാരമുള്ള വിത്തുകൾ എത്തിക്കും, വലിയ ഉൽപാദക സംരംഭങ്ങൾ ആരംഭിക്കും, ഇന്ത്യ മില്ലറ്റ് ഹബ്ബ്, ഇന്ത്യ ലോകത്തിൻറെ ചോളം ഹബ്ബ്,

ഇത് അഞ്ചാം തവണയാണ് നിര്‍മ്മല സീതാരാമന്‍ ബജറ്റ് അവതരിപ്പിക്കുന്നത്. സാമ്പത്തിക കലണ്ടറില്‍ അത്രമേല്‍ വിലയിരുത്തപ്പെട്ട ബജറ്റ് കൂടിയായിരുന്നു ഇത്തവണത്തേത്.

167 പുതിയ നഴ്സിംഗ് കോളേജുകൾ, സഹകരണ സംഘങ്ങളിൽ സംഭരണ കേന്ദ്രങ്ങൾ, അനീമിയ ഇല്ലാതാക്കാൻ പദ്ധതി, സഹകരണം വഴി സമൃദ്ധി ലക്ഷ്യം, സിക്കിൾ സെൽ അനീമിയ ഇല്ലാതാക്കും, ശ്രീ അന്ന പദ്ധതി നടപ്പിലാക്കും, പ്രധാനമന്ത്രി മത്സ്യയോജന നടപ്പിലാക്കും, അധ്യാപക പരിശീലനത്തിന് പുതിയ കരിക്കുലം, ലാബുകളിൽ ഗവേഷണത്തിന് കൂടുതൽ സൗകര്യം

ആദിവാസി മേഖല കേന്ദ്രീകരിച്ച് ആരോഗ്യരക്ഷാ പദ്ധതി, എല്ലാ ഗ്രാമങ്ങളിലും വായനശാല തുടങ്ങാൻ സഹായം, കുട്ടികൾക്കായി ഡിജിറ്റൽ ദേശീയ ലൈബ്രറി

UPDATING…

 

Exit mobile version