2023-2024 ബജറ്റ് ഭരണാധികാരികളെയും ജനങ്ങളെയും സംബന്ധിച്ചിടത്തോളം മർമ്മ പ്രധാനമായ ഒന്നാണ്. പക്ഷെ അവിടെയും ഒരല്പം നർമമൊക്കെ ആകാം എന്നാണ് ധനമന്ത്രി നിർമല സീതാരാമന്റെ ഇപ്പോഴത്തെ നയം. ഏതു പോലീസുകാരനും ഒരു അബദ്ധമൊക്കെ പറ്റിയേക്കാം. അത് പോലൊരു ചെറിയ അബദ്ധമാണ് സീതരാമനും പറ്റിയത്.
‘pollution’ എന്ന വാക്കിന് പകരം അറിയാതെ ‘politics’ എന്ന പദമാണ് നിർമല ഉപയോഗിച്ചത്. വാക്യം മനസ്സിലായില്ലെങ്കിൽ ഇതിനുള്ളിലുള്ള തമാശ പെട്ടെന്ന് മനസിലാക്കാൻ കഴിയില്ല. “Vehicle replacement is an important ongoing policy,” എന്നതിന് പകരം “Replacing the old political… എന്നായി പോയി”
ഉടനെ തന്നെ oh! sorry എന്നൊക്കെ പറഞ്ഞ ഖേദം പ്രകടിപ്പിക്കുന്നുണ്ടെങ്കിലും സംഭവം പുള്ളികാരിയുടെ കയ്യിൽ നിന്ന് പോയി.
ഇത് കേട്ട് പാനലിൽ ഉണ്ടായിരുന്ന ബിജെപി അംഗങ്ങൾ പോലും ആർത്തു ചിരിച്ചു. അറിയാതെ വാക്ക് മാറിയതാണെങ്കിലും, പഴയ രാഷ്‌ടീയം മാറ്റി പുതിയ നയങ്ങൾ കൊണ്ട് വരേണ്ട കാലം അതിക്രമിച്ചു എന്നാണ് ജനങ്ങൾ പറയുന്നത്.