മുംബൈ: ലൗ ജിഹാദും മതപരിവര്‍ത്തനവും തടയാന്‍ നിയമം നിര്‍മിക്കണമെന്നാവശ്യപ്പെട്ട് മഹാരാഷ്ട്രയിലെ വിവിധയിടങ്ങളില്‍ ഹിന്ദുത്വ സംഘടനകളുടെ കൂറ്റന്‍ റാലി. ഞായറാഴ്ചയാണ് വിവിധ സംഘടനകളുടെ നേതൃത്വത്തില്‍ റാലി നടത്തിയത്. ഹിന്ദു ജന്‍ ആക്രോശ് മോര്‍ച്ചയുടെ ബാനറില്‍ ഹിന്ദുത്വ സംഘടനകളുടെ കൂട്ടായ്മയായ സകാല്‍ ഹിന്ദു സമാജമാണ് റാലി നടത്തിയത്. ബിജെപി നേതാക്കള്‍ റാലിയില്‍ പങ്കെടുത്തു.
ദാദറിലെ ശിവാജി പാര്‍ക്കില്‍ നിന്നാരംഭിച്ച റാലി പരേലിലെ കംഗര്‍ മൈതാനിയില്‍ സമാപിച്ചു. റാലികളില്‍ പ്രകോപനപരമായ മുദ്രാവാക്യങ്ങളുയര്‍ന്നു. ഏക്നാഥ് ഷിന്‍ഡെയുടെ നേതൃത്വത്തിലുള്ള ശിവസേന വിഭാ?ഗം നേതാക്കളും റാലിയില്‍ പങ്കെടുത്തു.