വിവാഹ വാഗ്ദാനം പാലിച്ചില്ലെങ്കില്‍ ബലാത്സംഗ കുറ്റം ചുമത്തുന്നത് മണ്ടത്തരം; സുപ്രീംകോടതി

ഡല്‍ഹി: വിവാഹ വാഗ്ദാനം നല്‍കി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടതിന് ശേഷം വാഗ്ദാനം പാലിച്ചില്ലെന്ന പേരില്‍ ഒരാളെ ബലാത്സംഗ കുറ്റം ചുമത്തി ശിക്ഷിക്കുന്നത് മണ്ടത്തരമെന്ന് സുപ്രീംകോടതി. ചില അപ്രതീക്ഷ സാഹചര്യത്തില്‍ ഒരു വ്യക്തിക്ക് വാഗ്ദാനം പാലിക്കാനാകാതെ വരാമെന്നാണ് കോടതി നിരീക്ഷണം. ബലാത്സംഗക്കേസില്‍ പത്ത് വര്‍ഷം വിചാരണ കോടതി ശിക്ഷിച്ച വ്യക്തിയെ വെറുതെ വിട്ടാണ് കോടതിയുടെ നിരീക്ഷണം. വിവാഹിതയും മൂന്ന് കുട്ടികളുടെ അമ്മയുമായിരുന്നു കേസിലെ പരാതിക്കാരി.

 

Exit mobile version