യുവജന കമ്മിഷൻ ചെയർ പേഴ്സൺ ചിന്ത ജെറോമിനെ എല്ലാർവർക്കും പരിചിതമാണ്. യുവജന കമ്മീഷന്റെ ശമ്പള പരിഷകരണങ്ങൾക്കായി പരാതി നൽകിയ വിവാദങ്ങൾ കത്തി പടർന്നു കയറിയ കാലത്തും അവർക്ക് തുണയായി നിന്നത് അവരുടെ വടിവൊത്തൊരു ഭാഷയാണ്. അതിന് കാതലായത് ചിന്തയുടെ വിദ്യാഭാസ യോഗ്യതകൾ തന്നെയാണ്. മലയാളത്തിൽ പ്രബന്ധം അവതരിപ്പിച്ചു ഡോക്ടറേറ്റ് നേടിയെടുത്ത ചിന്ത തനിക്കെതിരെ വന്ന വാദങ്ങളെയെല്ലാം ശക്തമായ ഭാഷയിൽ എതിർത്തു
ഗവേഷണ പ്രബന്ധ വിവാദത്തിൽ വിശദീകരണവുമായി ഒടുവിൽ ചിന്താജെറോം രംഗത്തെത്തി.വാഴക്കുല വൈലോപ്പിള്ളിയുടേതാണെന്ന് പരാമർശിച്ചതിൽ മാനുഷികമായ തെറ്റ് പറ്റിയെന്നും തനിക്ക് നോട്ടപ്പിശക് ഉണ്ടായിട്ടുണ്ടെന്നും ചിന്ത പറഞ്ഞു. തെറ്റ് ചൂണ്ടിക്കാണിച്ചത് സദുദ്ദേശത്തോടെയാണെന്നാണ് വിലയിരുത്തലെന്ന് പറഞ്ഞ ചിന്ത വിമര്‍ശകര്‍ക്ക് ഹൃദയം നിറഞ്ഞ നന്ദിയുണ്ടെന്നും പത്രസമ്മേളനത്തില്‍ പറഞ്ഞു.
‘വാഴക്കുലയുമായി ബന്ധപ്പെട്ട പരാമര്‍ശം പ്രബന്ധത്തിലെ വാദങ്ങളുമായോ കണ്ടെത്തലുമായോ ബന്ധമുള്ളതല്ല. സാന്ദര്‍ഭികമായ ഉദാഹരണമായാണ് അത് ഉപയോഗിച്ചത്. നോട്ടപ്പിശക് ഉണ്ടായിട്ടുണ്ട്. മാനുഷികമായ തെറ്റ് പറ്റി. ചൂണ്ടിക്കാണിച്ചവര്‍ക്ക് ഹൃദയം നിറഞ്ഞ നന്ദി. പുസ്തകരൂപത്തിലേക്ക് മാറ്റുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിരുന്നു. ഈ ഘട്ടത്തില്‍ അത് ശ്രദ്ധിക്കും. പര്‍വതീകരിച്ചുകൊണ്ട് ആക്ഷേപങ്ങളും അധിക്ഷേപങ്ങളും വ്യക്തിഹത്യയും സ്ത്രീവിരുദ്ധമായ പരാമര്‍ശങ്ങളും കഴിഞ്ഞ ദിവസങ്ങളില്‍ ഉണ്ടായിട്ടുണ്ട്. തെറ്റ് ചൂണ്ടിക്കാണിച്ചത് സദുദ്ദേശത്തോടെയാണെന്നാണ് വിലയിരുത്തുന്നത്. വിമര്‍ശകര്‍ക്ക് ഹൃദയം നിറഞ്ഞ നന്ദി.’- ചിന്ത പറഞ്ഞു.
പ്രബന്ധത്തില്‍ കോപ്പിയടിയുണ്ടെന്ന ആരോപണത്തോടും അവര്‍ പ്രതികരിച്ചു. മോഷണം ഉണ്ടായിട്ടില്ലെന്നും ആശയം ഉള്‍ക്കൊണ്ടിട്ടുണ്ടെന്നും അവര്‍ അറിയിച്ചു. ഇത് റഫറന്‍സില്‍ കൃത്യമായി സൂചിപ്പിച്ചിട്ടുണ്ട്. ബോധി കോമണ്‍സില്‍ നിന്ന് ഉള്‍പ്പെടെ നിരവധി ആര്‍ട്ടിക്കിളുകള്‍ വായിച്ചാണ് പ്രബന്ധം പൂര്‍ത്തീകരിച്ചത്. ഒരു വാക്യം പോലും പകര്‍ത്തിയിട്ടില്ലെന്നും അവര്‍ വ്യക്തമാക്കി.
യുവജന കമ്മിഷൻ ചെയർ പേഴ്സൺ ചിന്ത ജെറോമിനെ എല്ലാർവർക്കും പരിചിതമാണ്. യുവജന കമ്മീഷന്റെ ശമ്പള പരിഷകരണങ്ങൾക്കായി പരാതി നൽകിയ വിവാദങ്ങൾ കത്തി പടർന്നു കയറിയ കാലത്തും അവർക്ക് തുണയായി നിന്നത് അവരുടെ വടിവൊത്തൊരു ഭാഷയാണ്. അതിന് കാതലായത് ചിന്തയുടെ വിദ്യാഭാസ യോഗ്യതകൾ തന്നെയാണ്. മലയാളത്തിൽ പ്രബന്ധം അവതരിപ്പിച്ചു ഡോക്ടറേറ്റ് നേടിയെടുത്ത ചിന്ത തനിക്കെതിരെ വന്ന വാദങ്ങളെയെല്ലാം ശക്തമായ ഭാഷയിൽ എതിർത്തു.
പക്ഷെ കഴിഞ്ഞ കുറച്ചു കാലങ്ങളായിലായി പ്രചരിപ്പിക്കുന്നത് അവരുടെ പ്രബന്ധത്തിൽ വന്ന ഗുരുതരമായ തെറ്റുകളാണ്. ചങ്ങമ്പുഴയുടെ പ്രശസ്തമായ ‘വാഴക്കുല’ എന്ന കവിത വൈലോപ്പള്ളി ശ്രീധര മേനോന്റേത് എന്നാണ് ചിന്ത പ്രബന്ധത്തിൽ പരാമർശിച്ചത്. തെറ്റ് സംഭവിക്കുന്നത് സ്വാഭാവികമാണ്. എന്നാൽ അത് പരിശോധച്ചവർക് അത് തിരുത്താനായില്ലന്നെന്നുള്ളതാണ് ഏറ്റവും പ്രസക്തമായ ചോദ്യം. നമ്മുടെ നാട്ടിൽ ഉന്നത വിദ്യാഭാസ രംഗം എത്രത്തോളം കുത്തഴിഞ്ഞ് കിടക്കുകയാണെന്ന് നമുക്കിത് വഴി മനസിലാക്കാം. ചെറുപ്പക്കാർ മാസങ്ങളും വർഷങ്ങളും ഉറക്കമൊഴിഞ്ഞ് നേടിയെടുക്കുന്ന ഡോക്ടറേറ്റ്, പാർട്ടി പിൻബലത്തിൽ ചുളിവിൽ നേടിയെടുക്കുന്നതിന് വഴിയൊരുക്കുകയാണ് ഇപ്പോൾ ഉന്നത വിദ്യാഭാസം.
എന്തായാലും സംഗതി കത്തി കയറിയതോടെ ചിന്താ ജെറോമിന്റെ ഡോക്ടറേറ്റ് പ്രബന്ധം റദ്ദാക്കണമെന്ന ആവശ്യവുമായി ചങ്ങമ്പുഴയുടെ മകൾ ലളിത ചങ്ങമ്പുഴ മുന്നോട് വന്നു. തെറ്റ് തിരുത്തി പുതിയ പ്രബന്ധം സമർപ്പിക്കട്ടെയെന്നും അവർ പറഞ്ഞു.
ചങ്ങമ്പുഴയുടെ കൃതി വൈലോപ്പിള്ളിയുടെ പേരിൽ പരാമർശിച്ച സംഭവത്തിൽ പൊറുക്കാനാവാത്ത പിഴവാണ് ഗൈഡിന്റെ ഭാഗത്ത് നിന്നുണ്ടായത്. സാധാരണക്കാർക്ക് പറ്റുന്ന തെറ്റു പോലെയല്ല ഇത്. ഗൈഡും ഡോക്ടറേറ്റ് നൽകിയവരും ഒരുപോലെ കുറ്റക്കാരാണ്.
ഇത് മനഃപൂർവ്വമല്ലെന്നറിയാം. എന്നിരുന്നാലും, ഗവേഷണവും പ്രബന്ധം തയ്യാറാക്കലും ഗൗരവമായി ചെയ്യേണ്ട ഒന്നാണ്. വിവാദം ഉയർന്നതിന് ശേഷം ചിന്തയുടെ ഭാഗത്ത് നിന്ന് ആരും ബന്ധപ്പെട്ടിട്ടില്ലെന്നും ലളിത ചങ്ങമ്പുഴ പ്രതികരിച്ചു.
‘നിയോലിബറല്‍ കാലഘട്ടത്തിലെ മലയാള കച്ചവടസിനിമയുടെ പ്രത്യയശാസ്ത്ര അടിത്തറയായിരുന്നു ചിന്തയുടെ ഗവേഷണ വിഷയം. കേരള സര്‍വകലാശാല പ്രൊ വിസിയായിരുന്ന ഡോ.അജയകുമാറായിരുന്നു ഗൈഡ്. ഇംഗ്ലീഷ് സാഹിത്യത്തില്‍ ഗവേഷണം പൂര്‍ത്തിയാക്കി 2021ൽ ഡോക്ടറേറ്റും കിട്ടി.
സംവിധായകരായ പ്രിയദര്‍ശന്‍, രഞ്ജിത്ത് എന്നിവരുടെ സിനിമകള്‍ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം വിഭാവനം ചെയ്ത ജാതിരഹിത കാഴ്ചപ്പാടില്‍ വെള്ളം ചേര്‍ക്കുന്നവയാണ് എന്ന് പറയുന്നതിനിടെയാണ് ‘വാഴക്കുല’ എന്ന കവിതയെ കുറിച്ച് പരാമര്‍ശമുള്ളത്. ഇവിടെ ഗ്രന്ഥകര്‍ത്താവിന്റെ സ്ഥാനത്ത് ചങ്ങമ്പുഴയ്ക്ക് പകരം വൈലോപ്പിള്ളി എന്നാണ് ചിന്ത എഴുതിയിരിക്കുന്നത്.
കേരള നവോത്ഥാനത്തിന്റെ പ്രധാന സൂചകങ്ങളിലൊന്നായ വാഴക്കുല കവിതയുടെ രംഗാവിഷ്കാരം 1988ല്‍ ടി.ദാമോദരന്‍ രചിച്ച് പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത ആര്യന്‍ എന്ന മോഹന്‍ലാല്‍ ചിത്രത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇതാണ് പ്രബന്ധവും വാഴക്കുലയുമായുള്ള ബന്ധം.
തികച്ചും പുരോഗമനപരമായ കവിതയെ സവര്‍ണതയെ പിന്തുണയ്ക്കുന്ന പ്രതിലോമകരമായ ആശയത്തിന് അനുകൂലമാക്കി പരാമര്‍ശിക്കുന്നതിന് ഉദാഹരമാക്കുകയാണ് ഗവേഷണ പ്രബന്ധത്തിലെ സൂചന. ഒരു കാലത്ത് കേരളത്തിലെ അടിസ്ഥാന വര്‍ഗത്തിന്‍റെ ആവേശവും പ്രത്യാശയുമായ ഒരു കവിതയുടെ രചിതാവിനെയാണ് ഒരു ഗവേഷണ പ്രബന്ധത്തിൽ അലസമായി രേഖപ്പെടുത്തിയിരിക്കുന്നത്.
ഗൈഡ് അടക്കം നിരവധി കമ്മിറ്റികളുടെ പരിശോധനകള്‍ക്ക് ശേഷമാണ് സര്‍വകലാശാല പ്രബന്ധത്തിന് അംഗീകാരം ലഭിക്കാറുള്ളത്. എന്നാല്‍ പലരും പരിശോധിച്ചിട്ടും ആരും ഈ തെറ്റ് കണ്ടുപിടിച്ചതുമില്ല. ഈ അബദ്ധം കയറിക്കൂടിയത് എങ്ങനെയാണെന്ന് അറിയില്ലെന്നാണ് ചിന്താ ജെറോം വാർത്തയോട് പ്രതികരിച്ചത്. ഇതേക്കുറിച്ച് ഓര്‍മ്മയില്ലെന്ന് ഗൈഡും പറയുന്നു.
Discussion about this post