കെ ആര്‍ നാരായണന്‍ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് വിവാദം; അടൂര്‍ ഗോപാലകൃഷ്ണന്‍ രാജിക്കൊരുങ്ങുന്നു

ഇന്ന് തിരുവനന്തപുരത്തെ മീറ്റ് ദ പ്രസില്‍ അടൂര്‍ നിലപാട് ഈ അറിയിക്കും

തിരുവനന്തപുരം: കെ ആര്‍ നാരായണന്‍ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് ചെയര്‍മാന്‍ സ്ഥാനത്ത് നിന്ന് അടൂര്‍ ഗോപാലകൃഷ്ണന്‍ രാജിവെച്ചേക്കും. ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടുമായി ബന്ധപ്പെട്ട നില്‍ക്കുന്ന വിവാദങ്ങളും തുടര്‍ന്ന് ഡയറക്ടര്‍ ശങ്കര്‍ മോഹന്റെ രാജിയുമാണ് ഇതിന് കാരണം.

https://youtu.be/ah8WAgR68t0

ഇന്ന് തിരുവനന്തപുരത്തെ മീറ്റ് ദ പ്രസില്‍ അടൂര്‍ നിലപാട് ഈ അറിയിക്കും.എന്നാല്‍ ശങ്കര്‍മോഹന്‍ രാജിവെച്ചതിന് പിന്നാലെ അടൂരിന്റെ രാജി ആവശ്യം ഉയര്‍ന്നിരുന്നു.

മാര്‍ച്ച് 31 വരെയാണ് ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ എന്ന നിലയില്‍ അടൂരിന്റെ കാലാവധി. അടൂര്‍ ഈ സ്ഥാനത്ത് തന്നെ തുടരണമെന്നാണ് സര്‍ക്കാരിന്റെ അഭിപ്രായം. സിനിമാ മേഖലയില്‍ നിന്നുള്‍പ്പെടെ അടൂരിനെതിരെ വിമര്‍ശനം ഉയര്‍ന്ന സാഹചര്യത്തിലാണ് മുഖ്യമന്ത്രി രംഗത്തെത്തുന്നത്.

Exit mobile version