യുവതി കാല്‍ വഴുതി ബസ്സിനടിയിലേക്ക് വീണു; മുടി മുറിച്ചെടുത്ത് രക്ഷപ്പെടുത്തി

തലയില്‍ ചെറിയ മുറിവുണ്ടായതൊഴിച്ചാല്‍ മറ്റു പരുക്കുകളൊന്നുമില്ല

കോട്ടയം: കെഎസ്ആര്‍ടിസി ബസ് ഇടിച്ച്‌ ചക്രത്തിന്റെ അടിയിലേക്ക് വീണ വീട്ടമ്മ തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. ഇന്നലെ വൈകിട്ട് 5.30ന് എം.സി റോഡില്‍ ചിങ്ങവനം പുത്തന്‍ പാലത്തിനടുത്താണു സംഭവം നടന്നത്. സ്വകാര്യ സ്‌കൂളിന്റെ ബസില്‍ ജീവനക്കാരിയായിരുന്ന കുറിച്ചി സ്വദേശിനി അമ്പിളിയാണ് അപകടത്തില്‍നിന്ന് രക്ഷപ്പെട്ടത്.

https://youtu.be/ah8WAgR68t0

സ്‌കൂള്‍ ബസിലെ കുട്ടികളെ റോഡിനു കുറുകെ കടത്തിവിട്ട് തിരികെ പോകുകയായിരുന്ന അമ്പിളി. ബസ് വരുന്നതു കണ്ട് വെപ്രാളത്തില്‍ കാല്‍ വഴുതി ബസ്സിനടിയിലേക്ക് വീണു. അതിനിടയില്‍ യുവതിയുടെ മുടി ചക്രത്തില്‍ കുടുങ്ങി.ഉടന്‍ തന്നെ സമീപത്തെ തട്ടു കട നടത്തുന്ന കൃഷ്ണന്‍ എന്നയാള്‍ കത്രിക ഉപയോഗിച്ച് മുടി മുറിക്കാന്‍ നോക്കിയെങ്കിലും നടന്നില്ല. പിന്നീട് അടുത്തുള്ള കടയില്‍നിന്ന് കത്തി വാങ്ങി മുടി മുറിച്ച് അമ്പിളിയെ രക്ഷപ്പെടുത്തി. നാട്ടുകാര്‍ ഇവരെ ആശുപത്രിയിലെത്തിച്ചു. തലയില്‍ ചെറിയ മുറിവുണ്ടായതൊഴിച്ചാല്‍ മറ്റു പരുക്കുകളൊന്നുമില്ല.

Exit mobile version