കൊച്ചി: വിമാനത്തിലെ ശുചിമുറിയില്‍ വച്ച് പുകവലിച്ചതിന് 62 കാരന്‍ അറസ്റ്റില്‍. തൃശൂര്‍ മാള സ്വദേശിയായ സുകുമാരനാണ് പിടിയിലായത്. വിമാനം പറക്കുന്നതിനിടെ ശുചിമുറിയില്‍ നിന്ന് പുക ഉയരുന്നത് സ്പൈസ്ജറ്റ് വിമാന ജീവനക്കാരുടെ ശ്രദ്ധയില്‍പ്പെട്ടത്.
https://youtu.be/ah8WAgR68t0
ഇതോടെ ജീവനക്കാര്‍ അയാളെ പുകവലിക്കുന്നതില്‍ നിന്ന് തടഞ്ഞു. എന്നാല്‍ വിവരം എയര്‍ പോര്‍ട്ടിലെ സുരക്ഷാ ഓഫീസറെ അറിയിച്ചു. വിമാനം കൊച്ചിയില്‍ ഇറങ്ങിയതിന് പിന്നാലെ ഇയാളെ സെക്യൂരിറ്റി ഓഫീസറുടെ നിര്‍ദേശത്തെ തുടര്‍ന്ന് കസ്റ്റഡിയില്‍ എടുത്തു.
ഇയാളില്‍ നിന്നും സിഗരറ്റുകളും ലൈറ്ററും കണ്ടെടുത്തു.വിവിധ വകുപ്പുകള്‍ പ്രകാരം കേസ് എടുത്തതായി പൊലീസ് പറഞ്ഞു. പിന്നീട് ഇയാളെ ജാമ്യത്തില്‍ വിട്ടയച്ചു. രണ്ടുവര്‍ഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റമാണ് ഇയാള്‍ ചെയ്തതെന്ന് സെക്യൂരിറ്റി ഓഫീസര്‍ പറഞ്ഞു.