തിരുവനന്തപുരം: ഡല്‍ഹിയിലെ പ്രത്യേക പ്രതിനിധിയായി സര്‍ക്കാര്‍ നിയമിച്ച മുന്‍ കോണ്‍ഗ്രസ് നേതാവ് കെ വി തോമസ്, തനിക്ക് ശമ്പളം വേണ്ടെന്ന് അറിയിച്ച് സര്‍ക്കാരിന് കത്ത് നല്‍കി. ശമ്പളത്തിന് പകരം ഓണറേറിയം അനുവദിക്കണമെന്നാണ് കെ വി തോമസിന്റെ അഭ്യര്‍ത്ഥന. കെ വി തോമസിന്റെ കത്ത് പരിശോധനയ്ക്കായി ധനകാര്യവകുപ്പിന് കൈമാറി. മുഖ്യമന്ത്രി പരിശോധിച്ച ശേഷമാകും വിഷയത്തില്‍ അന്തിമ തീരുമാനം. വിമാനയാത്ര നിരക്ക് കുറവുള്ള ക്ലാസുകളില്‍ മതിയെന്ന് അറിയിച്ചിട്ടുണ്ടെന്നും കെ വി തോമസ് പറഞ്ഞു.