ഹോളിവുഡ് താരം ആനി വേഴ്ഷിങ് വിടവാങ്ങി

അര്‍ബുദത്തെ തുടര്‍ന്ന് ചികിത്സയിലിരിക്കെയാണ് മരണം

കാലിഫോര്‍ണിയ: പ്രശസ്ത നടി ആനി വേഴ്ഷിങ് അന്തരിച്ചു. 45 വയസായിരുന്നു. നടിയുടെ മാനേജര്‍ ക്രേഗ് ഷിനേയ്ഡറാണ് വിവരം പുറത്ത് വിട്ടത്. അര്‍ബുദത്തെ തുടര്‍ന്ന് ചികിത്സയിലിരിക്കെയാണ് മരണം.

ടെലിവിഷന്‍ സീരീസുകളിലൂടെയാണ് ആനി വേഴ്ഷിങ് ശ്രദ്ധനേടിയത്. 24, ബോഷ്, ടൈംലസ് എന്നിവയാണ് ശ്രദ്ധേയമായ ആനിയുടെ ടെലിവിഷൻ ഷോകൾ. 2002 ല്‍ പുറത്തിറങ്ങിയ സ്റ്റാര്‍ ട്രെക്ക്: എന്റര്‍പ്രൈസിലൂടെയായിരുന്നു അഭിനയരംഗത്ത് തുടക്കം കുറിച്ചത്. ഏഞ്ചല്‍, കോള്‍ഡ് കേസ്, നോ ഓര്‍ഡിനറി ഫാമിലി, ഡൗട്ട് തുടങ്ങി അമ്പതോളം സീരീസില്‍ അഭിനയിച്ചു. ബ്രൂഡ് ഓള്‍മെറ്റി, ബിലോ ദ ബെല്‍റ്റ് വേ തുടങ്ങിയവയാണ് ആനി അഭിനയിച്ച സിനിമകൾ.

2020ലാണ് ആനി കാൻസർ ബാധിതയാവുന്നത്. ആനിയുടെ മരണത്തില്‍ സിനിമാപ്രവര്‍ത്തകരും ആരാധകരു അനുശോചനം രേഖപ്പെടുത്തി. ആനിയുടെ വിയോഗം ഒരിക്കലും നികത്താനാവാത്ത നഷ്ടമാണെന്ന് കുടുംബാംഗങ്ങള്‍ പുറത്തിറക്കിയ വാര്‍ത്താകുറിപ്പില്‍ പറഞ്ഞു. ആനിയുടെ കുടുംബത്തിനായി ഫണ്ട് റേസിങ്ങും ആരംഭിച്ചിട്ടുണ്ട്.

Exit mobile version