ശുചിമുറി മാലിന്യ സംസ്‌കരണ പ്ലാന്റ് നിര്‍മാണത്തില്‍ നിന്നും കോഴിക്കോട് കോര്‍പറേഷന്‍ പിന്‍മാറി

കോഴിക്കോട്: ആവിക്കലിലേയും കോതിയിലേയും ശുചിമുറി മാലിന്യ സംസ്‌കരണ പ്ലാന്റ് നിര്‍മാണത്തില്‍ നിന്നും കോഴിക്കോട് കോര്‍പറേഷന്‍ ഇപ്പോള്‍ പിന്മാറുന്നു. നാട്ടുകാരുടെ ശക്തമായ എ്രതിര്‍പ്പിനെ തുടര്‍ന്നാണ് ഈ നീക്കം. ഇവിടെ മാലിന്യം കുമിഞ്ഞുകൂടിയതിനെതിരെ കടുത്ത പ്രതിഷേധം നടന്നിരുന്നു.

അമൃത് പദ്ധതിയുടെ കാലാവധി ഈ മാര്‍ച്ച് 31 ന് അവസാനിക്കുന്നതിനാല്‍ നിര്‍മാണവുമായി മുന്നോട്ട് പോകുന്നതില്‍ കാര്യമില്ലെന്ന് കോഴിക്കോട് കോര്‍പറേഷന്‍ മേയര്‍ ബീന ഫിലിപ് പറഞ്ഞു.

Exit mobile version