മഹാത്മാഗാന്ധിയുടെ ഓര്‍മ്മയ്ക്ക് 75 ആണ്ട്

നമ്മുടെ ജീവിതങ്ങളില്‍ നിന്നും പ്രകാശം നിഷ്‌ക്രമിച്ചിരിക്കുന്നു. സര്‍വവും അന്ധകാരം നിറഞ്ഞിരിക്കുന്നു. നാം ബാപ്പു എന്ന് വിളിക്കുന്ന നമ്മുടെ പ്രിയനേതാവ്, രാഷ്ട്രത്തിന്റെ പിതാവ് ഇല്ലാതായിരിക്കുന്നു…എന്നാല്‍ ആ വെളിച്ചം ഇന്നും ഇന്ത്യയില്‍ അവശേഷിക്കുകയാണ്.

മഹാത്മാഗാന്ധിയുടെ മരണം രാജ്യത്തെ അറിയിക്കാന്‍ വേണ്ടിയുള്ള പ്രസംഗത്തില്‍ പ്രധാനമന്ത്രി ജവാഹര്‍ലാല്‍ നെഹ്റു പറഞ്ഞത് ഇങ്ങനെയാണ്.ഗാന്ധിജി പട്ടിണിക്കാരിലും താഴേക്കിടയിലുമാണ് ഇന്ത്യയെ കാണുന്നത്.

സ്വതന്ത്ര്യ ഇന്ത്യയെക്കുറിച്ച് ഒരുപാട് സ്വപ്നങ്ങളുണ്ടായിരുന്ന മഹാത്മാ ഗാന്ധി അത് യാഥാര്‍ഥ്യമാകുന്നതിന് മുന്‍പ് തന്നെ വീണു പോയി.ഗാന്ധിജിയുടെ നെഞ്ചിലേക്ക് ബുള്ളറ്റുകള്‍ തുളച്ച് കയറിയ ആ കറുത്ത ദിനത്തിന്റെ ഓര്‍മയ്ക്ക് ഇന്ന് 75 വയസ്.

1948 ജനുവരി 30 ന് പ്രാര്‍ത്ഥന യോഗത്തിനിടെയാണ് ഗാന്ധിജി നാഥുറാം വിനായക് ഗോഡ്‌സേയുടെ തോക്കിന് ഇരയാകുന്നത്.മഹാത്മാഗാന്ധിയുടെ കാല്‍ തൊട്ടു വന്ദിക്കാനായി എത്തിയ ആള്‍ ബെറെറ്റ പിസ്റ്റള്‍ എടുത്ത് രാഷ്ട്രപിതാവിന്റെ നെഞ്ചിലേക്കു മൂന്നു വെടിയുണ്ടകള്‍ ഉതിര്‍ക്കുന്നു.

Exit mobile version