ഷാരൂഖ്ഖാൻ ചിത്രം പഠാൻ തിയേറ്ററുകളിൽ മികച്ച പ്രേക്ഷക പ്രതികരണം നേടി വിജയ പ്രദർശനം തുടരുകയാണ്. സമീപകാലത്ത് ഒരു ബോളിവുഡ് ചിത്രത്തിനും അവകാശപ്പെടാനില്ലാത്ത നേട്ടമാണ് ചിത്രം സ്വന്തമാക്കിയത്. ആദ്യ പ്രദര്‍ശനങ്ങള്‍ക്ക് പിന്നാലെ മികച്ച അഭിപ്രായം പ്രവഹിച്ചതോടെ റിലീസ് ദിനം മുതല്‍ കളക്ഷനില്‍ വന്‍ കുതിപ്പാണ് ചിത്രം കാഴ്ചവെക്കുന്നത്
അടുത്തിടെ, ഒരു ട്വിറ്റർ ഉപയോക്താവ് ഷാരൂഖ് ഖാനുമായി കുട്ടിക്കാലത്ത് കണ്ടുമുട്ടിയ ഓർമ്മ പങ്കുവച്ച കുറിപ്പാണ് ഇപ്പോൾ വീണ്ടും സോഷ്യൽ മീഡിയയുടെ ഹൃദയം കീഴടക്കുന്നത്.
പഠാൻ ബോക്‌സ് ഓഫീസിൽ അലറുമ്പോൾ, ഞാൻ എന്റെ കുട്ടിക്കാലത്ത് ഷാരുഖ്‌നെ ആദ്യമായി കണ്ടുമുട്ടിയ ഓർമ്മകൾ പങ്കുവയ്ക്കാൻ ആഗ്രഹക്കുന്നു, എന്നാണ് രുദ്രാണി ട്വിറ്ററിൽ കുറിച്ചത്. 2021 നവംബർ 2-ന് പങ്കുവച്ച പോസ്റ്റ് ഇപ്പോൾ ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്
ഇതാ എന്റെ SRK കഥ ഒരുപാട് നാളായി ഈ പോസ്റ്റിനെക്കുറിച്ച് ചിന്തിച്ചിരുന്നു, ഇത് ഇന്നലത്തെ എന്ന് പങ്കുവയ്ക്കാനാണ്.
2001, ഞാൻ ആറാം ക്ലാസ്സിൽ പഠിക്കുന്ന കാലം, ദ ടെലിഗ്രാഫ് ഇൻ സ്‌കൂൾസ് എന്ന സ്‌കൂൾ പത്രത്തിന് വേണ്ടി വോളന്റിയറായി, ഞാനും ഒരു സുഹൃത്തും ഷാരൂഖ് ഖാനെ അഭിമുഖം ചെയ്യാൻ തീരുമാനിച്ചു. അദ്ദേഹത്തെ കാണാൻ പാർക്ക് ഹോട്ടലിൽ പ്രമുഖ മാധ്യമപ്രവർത്തകരുടെ നീണ്ട ക്യൂ ഉണ്ടായിരുന്നു, കുട്ടികളായ ഞങ്ങളുടെ മുഖത്ത് നോക്കി ചിലർ പരിഹസിക്കുനുണ്ടായിരുന്നു, എന്നാൽ അന്ന് ഞങ്ങൾക്ക് നഷ്ടപ്പെടാൻ ഒന്നുമില്ലായിരുന്നു.
അസംഭവ്യമാണ് എന്ന് പലരും പറഞ്ഞ കാര്യം! 15 മിനിറ്റ് കൂടിക്കാഴ്ച എന്ന അണിയറപ്രവർത്തകരുടെ നിബന്ധനയ്ക്ക് വഴങ്ങി അഭിമുഖം ആരംഭിച്ചു. അദ്ദേഹം ഞങ്ങളെ നോക്കി പുഞ്ചിരിച്ചു, പേരുകൾ ചോദിച്ചറിഞ്ഞു സമപ്രായക്കാരോടെന്ന പോലെ പെരുമാറി. അഭിമുഖത്തിനിടയിൽ അദ്ദേഹത്തിന്റെ ഫോൺ റിംഗ് ചെയ്തപ്പോഴെല്ലാം ഞങ്ങളോട് ക്ഷമാപണം നടത്തി. നിരവധി പത്രപ്രവർത്തകർ പുറത്ത് കാത്തുനിൽക്കുമ്പോഴും കുട്ടികളായിരുന്ന ഞങ്ങളോട് അദ്ദേഹം 45 മിനിറ്റ് സംസാരിച്ചു!! അന്ന് അദ്ദേഹത്തിന്റെ ടീമിന് ഞങ്ങളോട് നല്ല ദേഷ്യം ഉണ്ടായിരുന്നു പക്ഷേ അത് ഞങ്ങൾ ശ്രദ്ധിച്ചതേയില്ല എന്നാണ് രുദ്രാണി പറയുന്നത്