റിപ്പബ്ലിക് ആഘോഷങ്ങളുടെ സമാപനം: രാജ്യാഭിമാനം ഉയര്‍ത്തി ബീറ്റിംഗ് ദ റിട്രീറ്റ്

ഡല്‍ഹി: റിപ്പബ്ലിക് ദിനാഘോഷങ്ങള്‍ക്ക് സമാപനം കുറിച്ച് ദില്ലിയില്‍ ബീറ്റിംഗ് ദ റിട്രീറ്റ്. വിവിധ സേനാ വിഭാഗങ്ങളുടെ പ്രൗഢഗംഭീരമായ ബാന്‍ഡ് മേളത്തിന് രാഷ്ട്രപതിയും പ്രധാനമന്ത്രിയും സാക്ഷിയായി. ശക്തമായ മഴയിലും ഊര്‍ജവും ആവേശവും ഒട്ടും ചോരാതെയാണ് വിജയ് ചൗക്കില്‍ ബീറ്റിംഗ് ദ റിട്രീറ്റ് നടന്നത്. വിവിധ സേനാവിഭാഗങ്ങളുടെ ബാന്‍ഡ് സംഘം ചടങ്ങിലുടനീളം അവതരിപ്പിച്ചത് ഇന്ത്യന്‍ ക്ലാസിക്കല്‍ സംഗീതത്തെ അടിസ്ഥാനമാക്കിയ ഈണങ്ങളാണ്.

മഴകാരണം നേരത്തെ നിശ്ചയിച്ചിരുന്ന ഡ്രോണ്‍ ഷോയും ത്രീഡി ഷോയും ഒഴിവാക്കി, രാഷ്ട്രപതി അഭിവാദ്യം സ്വീകരിച്ച് പരിഞ്ഞതോടെ എഴുപത്തിനാലാമത് റിപ്പബ്ലിക് ദിനാഘോഷങ്ങള്‍ അവസാനിച്ചു. വിജയ് ചൗക്കില്‍ ഏഷ്യാനെറ്റ് ന്യൂസ് പ്രൗഡ് ടു ബീ ആന്‍ ഇന്ത്യന്‍ സംഘവും ചടങ്ങുകള്‍ കാണാനെത്തിയിരുന്നു. നേരത്തെ റിപ്പബ്ലിക് ദിനാഷോഘങ്ങളിലും വിദ്യാര്‍ത്ഥികള്‍ പങ്കെടുത്തിരുന്നു.

 

Exit mobile version