തൃശൂര്‍ : ഗുരുവായൂരില്‍ ഒന്നേകാല്‍ കിലോ കഞ്ചാവുമായി ഒഡീഷ സ്വദേശിയെ പിടികൂടി. കഞ്ചാവ് ചെറിയ കടലാസ് പൊതികളിലാക്കി സ്‌കൂള്‍ കോളേജ് വിദ്യാര്‍ത്ഥികള്‍ക്ക് വില്‍പന നടത്തി വരികയായിരുന്ന ഒഡീഷ രാണിപഥ സ്വദേശി ഗണപതി കരണ്‍ ആണ് പിടിയിലായത്. ഒരു പാക്കറ്റിലെ കഞ്ചാവിന് 500 രൂപ വാങ്ങിയാണ് പ്രതി വില്‍പ്പന നടത്തിയിരുന്നത്.
മുല്ലശ്ശേരി പെരുവല്ലൂര്‍ പരപ്പുഴ പാലത്തിനു സമീപത്ത് നിന്നാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. നിര്‍മാണ തൊഴിലാളിയായ ഇയാള്‍ നാട്ടില്‍ പോയി തിരിച്ചു വന്നപ്പോഴാണ് കഞ്ചാവുമായി എക്‌സൈസിന്റെ പിടിയിലായത്. ചാവക്കാട് എക്‌സൈസ് ഉദ്യോഗസ്ഥരാണ് പ്രതിയെ പിടികൂടിയത്. കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
Discussion about this post