കൊച്ചി : ഹൈഡ്രോളിക് സംവിധാനത്തിന് തകരാര്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ എയര്‍ ഇന്ത്യാ വിമാനം അടിയന്തരമായി ഇറക്കി. 193 യാത്രക്കാരുമായി ഷാര്‍ജയില്‍ നിന്ന് നെടുമ്പാശ്ശേരിയിലേക്ക് വന്ന എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനമാണ് 8.15 ന് നെടുമ്പാശ്ശേരില്‍ വിമാനത്താവളത്തില്‍ അടിയന്തരമായി ലാന്‍ഡ് ചെയ്തത്. വിമാനം ഇറങ്ങുന്നതിന് മുന്‍പ് ഹൈഡ്രോളിക് സംവിധാനത്തിന് തകരാര്‍ കണ്ടതിനെ തുടര്‍ന്ന് പൈലറ്റ് എമര്‍ജന്‍സി ലാന്‍ഡിംഗിന് അനുമതി തേടുകയായിരുന്നു. യാത്രക്കാര്‍ക്ക് ആര്‍ക്കും പരിക്കില്ലെന്നും വിമാനം സുരക്ഷിതമായി ഇറങ്ങിയെന്നും അധികൃതര്‍ അറിയിച്ചു.