പൊച്ചെഫെസ്ട്രൂം: ഇന്ത്യന്‍ വനിതാ ക്രിക്കറ്റില്‍ ഇത് ചരിത്ര നിമിഷം! പ്രഥമ അണ്ടര്‍ 19 വനിതാ ട്വന്റി 20 ലോകകപ്പ് കിരീടം ഇന്ത്യന്‍ കൗമാരപ്പട സ്വന്തമാക്കി. ഇംഗ്ലണ്ടിനെ ഏഴ് വിക്കറ്റിന് തോല്പിച്ചാണ് ഇന്ത്യയുടെ കിരീടധാരണം. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് വനിതകള്‍ വെറും 68 റണ്‍സില്‍ പുറത്തായപ്പോള്‍ ഇന്ത്യ 14 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യത്തിലെത്തി.
ക്യാപ്റ്റന്‍ ഷെഫാലി വര്‍മ്മ 11 പന്തില്‍ 15 ഉം സഹ ഓപ്പണര്‍ ശ്വേത ശെരാവത്ത് 6 പന്തില്‍ 5 ഉം ഗൊങ്കാഡി ത്രിഷ 29 പന്തില്‍ 24 ഉം റണ്‍സെടുത്ത് പുറത്തായപ്പോള്‍ നാലാം വിക്കറ്റ് കൂട്ടുകെട്ടില്‍ സൗമ്യ തിവാരിയും(37 പന്തില്‍ 24*), റിഷിത ബസുവും(0*) ഇന്ത്യക്ക് കിരീടം സമ്മാനിച്ചു. സ്കോര്‍: ഇംഗ്ലണ്ട് വനിതകള്‍- 68 (17.1), ഇന്ത്യന്‍ വനിതകള്‍- 69/3 (14).
Discussion about this post