പോക്‌സോ കേസ്; പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ പ്രതി അറസ്റ്റില്‍

തൃശ്ശൂര്‍: പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ പീഡിപ്പിച്ചു. ചെട്ടിപ്പറമ്പ് സ്വദേശി തറയില്‍ വീട്ടില്‍ അനന്തകുമാറാണ്(48)അറസ്റ്റിലായത്. 12 വയസുകാരനെയാണ് പീഡനത്തിനിരയാക്കിയത്. ഇയാള്‍ക്കെതിരെ പോക്‌സോ നിയപ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ ഇപ്പോള്‍ റിമാന്‍ഡ് ചെയ്തു.

കാട്ടൂര്‍ സിഎച്ച്ഒ മഹേഷ്‌കുമാറിന്റെ നേതൃത്വത്തില്‍ സീനിയര്‍ സിപിഒ വിജയന്‍, സിപിഒമാരായ ശബരി, സനല്‍, ഷെമീര്‍, കിരണ്‍, രാജേഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.

 

Exit mobile version