ഭുവനേശ്വര്‍: ഒഡീഷ ആരോഗ്യമന്ത്രി നബ കിഷോര്‍ ദാസിന് വെടിയേറ്റു. പൊതുപരിപാടിക്കിടെ ത്സര്‍സുഗുഡയില്‍ വച്ചായിരുന്നു ആക്രമണമുണ്ടായത്. നെഞ്ചില്‍ വെടിയേറ്റ നബ കിഷോറിന്റെ നില അതീവഗുരുതരമാണ്.
അസി.സബ് ഇന്‍സ്പെക്ടര്‍ ഗോപാല്‍ ദാസാണ് സ്വന്തം റിവോള്‍വര്‍ ഉപയോഗിച്ച് വെടിവച്ചതെന്ന് അധികൃതര്‍ വ്യക്തമാക്കി. കാറില്‍ നിന്ന് പുറത്തേക്ക് ഇറങ്ങി നടക്കുന്നതിനിടെയാണ് ഇയാള്‍ തൊട്ടടുത്ത് നിന്ന് വെടിവച്ചത്.
മന്ത്രിയെ വിമാനത്തില്‍ ഭുവനേശ്വറിലേക്കു കൊണ്ടുപോയി. വെടിയേറ്റുവീണ നബ ദാസിനെ ആശുപത്രിയിലേക്ക് കൊണ്ടുപോകാനായി കാറില്‍ കയറ്റുന്ന വിഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. എഎസ്ഐ മന്ത്രിയെ ആക്രമിച്ചതിന്റെ കാരണം വ്യക്തമല്ല.